Quantcast

'പ്രധാനമന്ത്രി പങ്കെടുക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനം': പാര്‍ലമെന്റ് സര്‍വകക്ഷി യോഗത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ നടക്കുന്നതിന് മുന്നോടിയായാണ് സര്‍വകക്ഷിയോഗം കൂടിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-30 11:02:15.0

Published:

30 Nov 2025 3:56 PM IST

പ്രധാനമന്ത്രി പങ്കെടുക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനം: പാര്‍ലമെന്റ് സര്‍വകക്ഷി യോഗത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സര്‍വകക്ഷി യോഗത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതാണ് വിമര്‍ശനം. പ്രധാനമന്ത്രി പങ്കെടുക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് സര്‍വകക്ഷി യോഗത്തില്‍ സിപിഎം പറഞ്ഞു.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നാളെ നടക്കുന്നതിന് മുന്നോടിയായാണ് സര്‍വകക്ഷിയോഗം കൂടിയിരിക്കുന്നത്. ഈ യോഗത്തിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമുന്നയിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നില്ലെന്നാണ് പ്രധാനമായും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമന്ത്രി കൃത്യമായി ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും പങ്കെടുക്കാത്ത പക്ഷം അത് ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്നായിരുന്നു സിപിഎമ്മിന്റെ വിമര്‍ശനം.

കൂടാതെ, ഇന്ന് ചേര്‍ന്ന് സര്‍വകക്ഷിയോഗത്തില്‍ നിരവധി ആവശ്യങ്ങളും പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. എസ്‌ഐആര്‍, വോട്ടുകൊള്ള തുടങ്ങിയ വിഷയങ്ങളില്‍ ഗൗരവത്തിലുള്ള ചര്‍ച്ച നടക്കണമെന്നും ഡല്‍ഹി സ്‌ഫോടനം, ന്യൂനപക്ഷങ്ങളോടുള്ള ക്രൂരത എന്നീ കാര്യങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അനുഭാവപൂര്‍വം ഇതെല്ലാം പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

നേരത്തെ, കഴിഞ്ഞ സര്‍വകക്ഷിയോഗത്തിലും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് ഇത്തരത്തിലുള്ള പ്രതികരണം കേന്ദ്രം നടത്തിയിരുന്നെങ്കിലും എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം വലിയ തര്‍ക്കങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു.

TAGS :

Next Story