Quantcast

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനെത്തിയ ഭാര്യയെ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കോണ്‍സ്റ്റബിള്‍ കുത്തിക്കൊലപ്പെടുത്തി

കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി

MediaOne Logo

Web Desk

  • Published:

    1 July 2024 3:25 PM IST

Mamatha/Lokanath
X

മമതയും ലോകനാഥും

ബെംഗളൂരു: കര്‍ണാടകയില്‍ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ സ്വന്തം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി.

മമത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) പ്രതി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഭർത്താവിനെതിരെ പരാതി നൽകാൻ മമത ഹാസന്‍ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു സംഭവം.ഇതിൽ രോഷാകുലനായ ലോകനാഥ്, പതിയിരുന്ന് ഭാര്യയുടെ നെഞ്ചിൽ കുത്തുകയും പൊലീസുകാരും ആളുകളും നോക്കിനില്‍ക്കെ മമതയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

17 വര്‍ഷം മുന്‍പായിരുന്നു ലോകനാഥിന്‍റെയും മമതയുടെയും വിവാഹം. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നു. നാല് ദിവസം മുന്‍പും വഴക്കുണ്ടായി. സംഭവത്തിൽ ഹാസൻ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story