ഇസ്രായേൽ എംബസിയിലേയ്ക്ക് മാർച്ച് നടത്തിയ SFI പ്രവർത്തകരെ പൊലീസ് തടഞ്ഞു
എസ്എഫ്ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്

ന്യൂഡൽഹി:ഇസ്രായേൽ എംബസിയിലേയ്ക്ക് മാർച്ച് നടത്താൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മാർച്ചിന് പോകുന്നവഴി ഓട്ടോറിക്ഷ തടഞ്ഞാണ് ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സമരത്തിനുള്ള പ്ലക്കാർഡുകളുമായാണ് എസ്എഫ്ഐ ഭാരവാഹികൾ സമരവേദിയിലേക്കെത്തിയത്. അതിനിടെയാണ് ഇവരെ പൊലീസ് തടഞ്ഞത്.
ഇത്തരത്തിലുള്ള പോരാട്ടങ്ങളിൽ നിന്ന് ഒരു തരത്തിലും പിന്നോട്ട് പോകില്ലെന്ന് മറ്റു ഇടതുപക്ഷ വിദ്യാർഥി സംഘടനകളും അറിയിച്ചു.
Next Story
Adjust Story Font
16

