Quantcast

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ജയിക്കും; തെലങ്കാന കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്റര്‍

വോട്ടെണ്ണലിനു മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ പതിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-12-03 02:25:15.0

Published:

3 Dec 2023 2:19 AM GMT

Posters saying that Congress leaders will win the State Assembly elections
X

കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിക്കുമെന്ന് പോസ്റ്റുകള്‍ ടിപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. വോട്ടെണ്ണലിനു മുന്നോടിയായിട്ടാണ് പോസ്റ്ററുകള്‍ പതിച്ചത്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും ആഘോഷങ്ങൾ നടക്കുകയാണെന്നും ഡിസംബർ 9ന് സർക്കാർ രൂപീകരിക്കുമെന്നും പോസ്റ്ററുകളിൽ പറയുന്നു.തെലങ്കാനയില്‍ കോണ്‍ഗ്രസ് 75-95 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലു രവി ഹൈദരാബാദില്‍ പറഞ്ഞു. ബിആര്‍എസിന് 15 മുതല്‍ 20 വരെ സീറ്റുകള്‍ ലഭിച്ചേക്കും. 6-7 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകക്ഷിയായ ബി.ആർ.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ് ഉള്ളത്. ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടിയത്. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രഭാവവുമാണ് ബി .ആർ എസിന്‍റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്.

എന്നാല്‍ ബിആര്‍എസിന് 70 സീറ്റുകള്‍ ലഭിക്കുമെന്ന് ബിആര്‍എസ് നേതാവ് ദാസോജു ശ്രാവൺ കുമാർ പറഞ്ഞു. "ഇത് രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല, തെലങ്കാനയിലെ മുഴുവൻ സുപ്രധാന ദിനമാണ്.എക്സിറ്റ് പോളുകളും കൃത്യമായ പോളുകളും തമ്മിൽ എപ്പോഴും വ്യത്യാസമുണ്ട്.തെലങ്കാനയുടെ അന്തരീക്ഷം കെസിആറിന് അനുകൂലമാണ്.അദ്ദേഹം മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ബിആർഎസിന് 70 സീറ്റുകൾ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story