Quantcast

ഗർഭിണികൾക്ക് കോവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്രം

രാജ്യത്ത് ഇതുവരെ 48 ഡെൽറ്റ പ്ലസ് വകഭേദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ സിംഗ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    25 Jun 2021 2:29 PM GMT

ഗർഭിണികൾക്ക് കോവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്രം
X

ഗർഭിണികൾക്ക് കോവിഡ് വാക്സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. " ഗർഭിണികളായ സ്ത്രീകൾക്ക് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു." കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

"വാക്സിൻ ഗർഭിണികൾക്ക് ഉപകാരപ്രദമാണ്. അവർക്ക് കൊടുക്കുക തന്നെ വേണം."- അദ്ദേഹം പറഞ്ഞു. കുട്ടികളിൽ വാക്സിൻ ഫലപ്രദമാണോ എന്നതിൽ ഇനിയും ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.

" ഇതുവരെ ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. തീരെ ചെറിയ കുട്ടികൾക്ക് വാക്സിൻ നൽകണമോയെന്നത് ചോദ്യമാണ്. മതിയായ വിവരങ്ങൾ ലഭ്യമാകുംവരെ കുട്ടികൾക്ക് വ്യാപകമായി വാക്സിൻ നൽകാൻ കഴിയില്ല. രണ്ട് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവരിൽ ഞങ്ങൾ പഠനം തുടങ്ങിയിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറോടെ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു."- ഡോ. ഭാർഗവ കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇതുവരെ 48 ഡെൽറ്റ പ്ലസ് വകഭേദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ സിംഗ് അറിയിച്ചു. " അമ്പത് ശതമാനത്തിലധികം ആശങ്കയുള്ള വകഭേദം കണ്ടെത്തിയ എട്ട് സംസ്ഥാനങ്ങളിലെ ജാഗ്രത പ്രധാനമാണ്. ആന്ധ്രാ പ്രദേശ്, ഡൽഹി, ഹരിയാന, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവയാണ് ആ സംസ്ഥാനങ്ങൾ" - ഡോ. എസ്.കെ സിംഗ് പറഞ്ഞു.

TAGS :

Next Story