Quantcast

നീറ്റ് പരീക്ഷയിൽ റീടെസ്റ്റ് നടത്താനുളള ഒരുക്കങ്ങൾ തുടങ്ങി

പരാതി നൽകിയിട്ടും ഗ്രേസ് മാർക്ക് ലഭിച്ചില്ലെന്ന് വിദ്യാർഥി പരാതി നൽകി.

MediaOne Logo

Web Desk

  • Updated:

    2024-06-14 03:12:38.0

Published:

14 Jun 2024 6:40 AM IST

NEET
X

ഡൽഹി: നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള റീടെസ്റ്റ് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷ നടത്താൻ സുപ്രിംകോടതി ഇന്നലെ അംഗീകാരം നൽകിയിരുന്നു. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. 30 ന് പ്രഖ്യാപിക്കും.1563 പേരുടെ ഗ്രേസ് മാർക്ക് റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. അതിനിടെ പരീക്ഷയിൽ ക്രമക്കേട് നടന്നതായ ആരോപിച്ച് സി.ബി.ഐ അന്വേഷണത്തെ സുപ്രിംകോടതിയിൽ താല്പര്യ‌ ഹരജിയെത്തി. പരാതി നൽകിയിട്ടും ഗ്രേസ് മാർക്ക് ലഭിച്ചില്ലെന്ന് തലശ്ശേരി സ്വദേശി.

ഗ്രേസ് മാർക്ക് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം നീരീക്ഷിച്ചിരുന്നു. കാൽക്കോടിയോളം വിദ്യാർഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്നും ആരോപണമുയർന്നിരുന്നു.

TAGS :

Next Story