Quantcast

'എക്കാലവും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം'; മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന് സ്വർണവും അബ്ദുല്ല അബൂബക്കറിന് വെള്ളിയുമാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-07 12:31:41.0

Published:

7 Aug 2022 12:01 PM GMT

എക്കാലവും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം; മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
X

ഡല്‍ഹി: ട്രിപ്പ്ൾ ജംപിൽ മെഡൽ നേടിയ മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. എക്കാലവും അഭിമാനിക്കാവുന്നചരിത്രനേട്ടമാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. ട്രിപ്പിൾ ജംപിൽ എൽദോസ് പോളിന് സ്വർണവും അബ്ദുല്ല അബൂബക്കറിന് വെള്ളിയുമാണ് ലഭിച്ചത്. ഇതോടെ മെഡൽപട്ടികയിൽ ഇന്ത്യയുടെ സ്വർണം പതിനാറായി.

ഫൈനലിൽ മൂന്നാം ശ്രമത്തിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. കോമൺവെൽത്ത് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോൾ. സ്വർണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കർ തൊട്ടുപിറകിൽ രാജ്യത്തിന് വെള്ളിയും സമ്മാനിച്ചു. 17.02 മീറ്റർ മീറ്റർ ദൂരമാണ് അബ്ദുല്ല ചാടിയത്.

നേരത്തെ ബോക്സിങ്ങിൽ അമിത് പങ്കലും നീതു ഗാംഘസും സ്വർണം സ്വന്തമാക്കിയിരുന്നു. വനിതാ വിഭാഗത്തിൽ നീതു ഗാംഘസ്, അമിത് പങ്കൽ എന്നിവരാണ് ഇന്ന് രാജ്യത്തിനായി സ്വർണം നേടിയത്. കഴിഞ്ഞ ദിവസം ഗുസ്തിയിൽ ഇന്ത്യ മൂന്നു സ്വർണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയിൽനിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വർണനേട്ടം 17 ആയി.

TAGS :

Next Story