Quantcast

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതിക്ക് ക്ഷണം

ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.

MediaOne Logo

Web Desk

  • Published:

    12 Jan 2024 6:34 PM GMT

President Murmu Invited For Ram Temple Inauguration
X

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റുമായ അലോക് കുമാറും ചേർന്നാണ് ക്ഷണിച്ചത്.

മുതിർന്ന ആർഎസ്എസ് നേതാവ് രാം ലാലും ഒപ്പമുണ്ടായിരുന്നു. ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ക്ഷണം ലഭിച്ചതിൽ രാഷ്ട്രപതി അതിയായ സന്തോഷം പ്രകടിപ്പിച്ചെന്നും അയോധ്യയിൽ വന്ന് സന്ദർശിക്കാനുള്ള സമയം ഉടൻ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വിഎച്ച്പി നേതാക്കൾ അവകാശപ്പെട്ടു.

ദർശകർ, രാഷ്ട്രീയക്കാർ, വ്യവസായികൾ, കായികതാരങ്ങൾ, അഭിനേതാക്കൾ, കർസേവകരുടെ കുടുംബങ്ങൾ തുടങ്ങി 150 വിഭാഗങ്ങളിൽ നിന്നുള്ള 8000ത്തിലധികം വ്യക്തികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വിഎച്ച്പി പറയുന്നു. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രിയാണ് മുഖ്യാതിഥി.

TAGS :

Next Story