Quantcast

ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ കണ്ടം വഴി ഓടിച്ച് വിദ്യാര്‍ഥികള്‍; വീഡിയോ

ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ ദിവസവും മദ്യപിച്ചാണ് സ്കൂളിലെത്തുന്നത്

MediaOne Logo

Web Desk

  • Published:

    26 March 2024 12:47 PM IST

Primary School Students Chase Away Drunk Teacher
X

കുട്ടികള്‍ അധ്യാപകനെ ചെരിപ്പെറിയുന്ന ദൃശ്യം

റായ്പൂര്‍: ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.

ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ ദിവസവും മദ്യപിച്ചാണ് സ്കൂളിലെത്തുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ഇയാള്‍ തറയില്‍ കിടന്നുറങ്ങുകയാണ് പതിവ്. കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവരെ അധിക്ഷേപിക്കുകയും ഓടിക്കുകയും ചെയ്യും. അധ്യാപകന്‍ ഇതാവര്‍ത്തിച്ചതോടെ വിദ്യാര്‍ഥികള്‍ വലഞ്ഞു. കഴിഞ്ഞയാഴ്ച വീണ്ടും മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകനോട് പഠിപ്പിക്കാന്‍ കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അവരോട് ദേഷ്യപ്പെട്ടു. ഇതോടെ രോഷാകുലരായ കുട്ടികള്‍ തങ്ങളുടെ ചെരിപ്പുകള്‍ അധ്യാപകന്‍റെ നേരെ എറിയാന്‍ തുടങ്ങി. ഉടന്‍ തന്നെ അധ്യാപകന്‍ തന്‍റെ ബൈക്കെടുത്ത് സ്ഥലം വിടുകയും ചെയ്തു. ബൈക്കില്‍ പോകുന്ന അധ്യാപകന്‍റെ പിന്നാലെ ഓടിയെത്തി കുട്ടികള്‍ ചെരിപ്പെറിയുന്നതും വീഡിയോയില്‍ കാണാം.

TAGS :

Next Story