Quantcast

പാർട്ടിയുടെ ധാർഷ്ട്യം ഉയരുമ്പോൾ ശബ്ദങ്ങൾ തകർക്കപ്പെടുന്നു; ബി.ജെ.പിക്കെതിരെ പ്രിയങ്ക ഗാന്ധി

രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുന്ന കായിക താരങ്ങളുടെ അഭ്യർത്ഥനകൾ അവഗണിക്കപ്പെടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 April 2023 6:08 AM GMT

Priyanka Gandhi
X

പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കുറ്റവാളികളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു. രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുന്ന കായിക താരങ്ങളുടെ അഭ്യർത്ഥനകൾ അവഗണിക്കപ്പെടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.


ഒരു പാർട്ടിയുടെയും അതിന്‍റെ നേതാക്കളുടെയും അഹങ്കാരം ആകാശത്ത് ഉയരുമ്പോൾ അത്തരം ശബ്ദങ്ങൾ തകർക്കപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു.പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്ക് പിന്തുണ അറിയിച്ച്, ''കായികതാരങ്ങൾ രാജ്യത്തിന്‍റെ അഭിമാനമാണ്. എല്ലാ പ്രതിസന്ധികൾക്കും ഇടയിൽ മെഡലുകൾ നേടുകയും അക്ഷീണം പ്രയത്നിക്കുകയും ചെയ്യുമ്പോൾ അവരുടെ വിജയം നമ്മുടെ വിജയമാകുന്നു. രാജ്യം മുഴുവന്‍ പുഞ്ചിരിക്കുകയും ചെയ്യുന്നു'' അവര്‍ കൂട്ടിച്ചേര്‍ത്തു. "വനിതാ താരങ്ങളുടെ വിജയങ്ങൾ മറ്റുള്ളവരേക്കാൾ വലുതാണ്. കണ്ണീരോടെ അവർ പാർലമെന്‍റിന് അടുത്തുള്ള റോഡിൽ ഇരിക്കുകയാണ്.കാലങ്ങളായി തുടരുന്ന ചൂഷണത്തിനെതിരായ അവരുടെ പരാതി ആരും ചെവിക്കൊണ്ടില്ല'' പ്രിയങ്ക ട്വീറ്റ് ചെയ്തു.



ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ആരോപണങ്ങളിൽ നടപടി എടുക്കാതെ രാപകൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി. അതേസമയം പണവും അധികാരവും ഉപയോഗിച്ച് ലൈംഗിക പരാതി നൽകിയവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായി താരങ്ങൾ. ഇതിനായി പരാതിക്കാരുടെ വിവരങ്ങൾ ഡൽഹി പൊലീസ് ചോർത്തി നൽകി എന്നും താരങ്ങൾ ആരോപിച്ചു.താരങ്ങൾക്ക് പിന്തുണ അറിയിച്ചു കൂടുതൽ നേതാക്കൾ ഇന്ന് സമരവേദിയിൽ എത്തിയേക്കും. ബ്രിജ് ഭൂഷണെതിരെയുള്ള ലൈംഗിക ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഇടത് സംഘടനകൾ നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.


TAGS :

Next Story