Quantcast

വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പതാക നെഞ്ചോടു ചേര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ഥി; അഭിമാന നിമിഷമെന്ന് സോഷ്യല്‍മീഡിയ,വീഡിയോ

മിനി ത്രിപാഠി എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 Aug 2023 2:30 AM GMT

Proud Moment For Indian Student
X

ബിരുദദാന ചടങ്ങിനിടെ ദേശീയ പതാക നെഞ്ചോടു ചേര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ഥി

ഡല്‍ഹി: വിദേശ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ പതാക നെഞ്ചോടു ചേര്‍ത്തു വേദിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ വീഡിയോ വൈറലാകുന്നു. പരമ്പരാഗത വേഷമായ കുര്‍ത്തയും ദോത്തിയും അണിഞ്ഞാണ് മഹേഷ് നാരായണന്‍ എന്ന വിദ്യാര്‍ഥിയെത്തിയത്.

മിനി ത്രിപാഠി എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത വേഷത്തിനു മുകളില്‍ ബിരുദദാന വസ്ത്രമായ കറുത്ത കോട്ടണിഞ്ഞാണ് മഹേഷ് എത്തിയത്. വേദിയില്‍ തന്‍റെ പേര് അനൗണ്‍സ് ചെയ്യുമ്പോള്‍ കോട്ടിന്‍റെ ഉള്ളില്‍ നിന്നും ദേശീയ പതാക പുറത്തെടുക്കുകയും വിടര്‍ത്തി നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു. പതാക വീശ വേദിയിലൂടെ നടക്കുന്നുമുണ്ട്. ഇതുകണ്ട് മറ്റുള്ളവര്‍ കയ്യടിക്കുന്നതും കാണാം. വിദ്യാര്‍ഥിയുടെ ദേശസ്നേഹത്തെ ചിലര്‍ പ്രകീര്‍ത്തിച്ചെങ്കിലും മറ്റു ചിലര്‍ ഇത് തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. മഹേഷ് ഇന്ത്യയിലേക്ക് മടങ്ങാന്‍ പോകുന്നില്ലെന്നും രാജ്യസ്‌നേഹം രാജ്യാന്തര വേദിയിൽ പ്രകടിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് വിമര്‍ശനം.

''ഇതിൽ അഭിമാനകരമായ നിമിഷം എന്താണ്? ഇവിടെ പഠിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വളർത്തിയെടുക്കണമായിരുന്നു." എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നാല്‍ മറ്റൊരു ഉപയോക്താവ് മഹേഷിന്‍റെ വസ്ത്രധാരണത്തെ അഭിനന്ദിച്ചു.

TAGS :

Next Story