Quantcast

കുതിച്ചുയര്‍ന്ന് പി.എസ്.എൽ.വി-സി 54; ഓഷ്യൻസാറ്റ്-3 ഭ്രമണപഥത്തില്‍

ഐ.എസ്.ആർ.ഒയുടെ പുതിയൊരു നേട്ടത്തിന് സാക്ഷിയായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍റർ

MediaOne Logo

Web Desk

  • Updated:

    2022-11-26 07:48:14.0

Published:

26 Nov 2022 7:46 AM GMT

കുതിച്ചുയര്‍ന്ന് പി.എസ്.എൽ.വി-സി 54; ഓഷ്യൻസാറ്റ്-3 ഭ്രമണപഥത്തില്‍
X

ശ്രീഹരിക്കോട്ട: സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്ന് രാവിലെ 11.56നായിരുന്നു വിക്ഷേപണം.

ഐ.എസ്.ആർ.ഒയുടെ പുതിയൊരു നേട്ടത്തിന് സാക്ഷിയായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍റർ. കാലാവസ്ഥാ പ്രവചനം,മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം,തീരദേശനിരീക്ഷണം എന്നിവ ലക്ഷ്യം വെച്ചുള്ള ഓഷ്യൻ സാറ്റ്-3 ക്കൊപ്പം 8 ചെറു ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പി.എസ്.എൽ.വി-സി 54 റോക്കറ്റാണ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെട്ടു.

ഭൂട്ടാന്‍റെ ഉപഗ്രഹങ്ങളും പിക്സൽ വികസിപ്പിച്ചെടുത്ത ആനന്ദ്,ധ്രുവ സ്പേസിന്‍റെ തൈബോൾട്ട്, യു.എസിലെ ആസ്ട്രോകാസ്റ്റിന്‍റെ ഉപഗ്രഹങ്ങളും ഇന്ന് ഭ്രമണപഥത്തിലെത്തി. ദൈർഘ്യമേറിയ പ്രക്രിയ ഈ വിക്ഷേപണത്തിന്‍റെ പ്രത്യേകതയാണ്.ഈ വർഷത്തെ ഐ.എസ്.ആർ.ഒയുടെ അവസാനദൗത്യമാണിത്.

TAGS :

Next Story