Quantcast

കോവിഡിൽ ഖത്തർ എയർവേയ്‌സ് ഇന്ത്യയിലെത്തിച്ചത് 1350 ഓക്‌സിജൻ സിലിണ്ടര്‍, 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍

ഇന്ത്യ കോവിഡിന്‍റെ പിടിയിലായിരുന്ന വേളയിലായിരുന്നു ഖത്തര്‍ എയര്‍വേയ്സിന്‍റെ സഹായഹസ്തം

MediaOne Logo

Web Desk

  • Updated:

    2022-06-08 11:43:54.0

Published:

8 Jun 2022 11:41 AM GMT

കോവിഡിൽ ഖത്തർ എയർവേയ്‌സ് ഇന്ത്യയിലെത്തിച്ചത് 1350 ഓക്‌സിജൻ സിലിണ്ടര്‍, 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍
X

ന്യൂഡൽഹി: തീവ്രവലതുപക്ഷ സംഘങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം ട്വിറ്ററിൽ നിറയവെ, കോവിഡ് കാലത്ത് ഖത്തർ എയർവേയ്‌സ് ഇന്ത്യയ്ക്ക് ചെയ്ത സേവനം ചർച്ചയാകുന്നു. ഇന്ത്യയിലേക്ക് 1350 ഓക്‌സിജൻ സിലണ്ടറുകൾ എത്തിക്കാന്‍ സൗകര്യം ഖത്തർ എയർവേയ്‌സിന്റെ വാർത്തയാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 2021 മെയ് രണ്ടാം വാരത്തിലായിരുന്നു ഖത്തർ എയർവേയ്‌സിന്റെ സേവനം.

യുകെയിൽ നിന്നാണ് മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ എയർവേയ്‌സ് ഇന്ത്യയിലെത്തിച്ചത്. ഇതിന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഖത്തർ വിമാനക്കമ്പനിയെ ഔദ്യോഗികമായി നന്ദിയറിച്ചിരുന്നു.

ഏപ്രിൽ അവസാനം പണമൊന്നും ഈടാക്കാതെ 300 ടൺ മെഡിക്കൽ ഉപകരണങ്ങളും ഖത്തർ എയർവേയ്‌സ് രാജ്യത്തെത്തിച്ചിരുന്നു. പിപിഇ കിറ്റുകള്‍, ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവ അടങ്ങുന്നതായിരുന്നു സഹായം. ആഗോള വിതരണക്കാരിൽ നിന്നാണ് എയർവേയ്‌സ് ഇവ വാങ്ങി ഇന്ത്യയിലെത്തിച്ചത്.



അതിനിടെ, ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിന് പിന്നാലെ ബോയ്‌കോട്ട് ഖത്തർ എയർവേയ്‌സ് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി. വിഷയത്തിൽ സൗദി അറേബ്യ, ബഹ്‌റൈൻ, ഇന്തൊനേഷ്യ, ജോർദാൻ, യുഎഇ, മാലിദ്വീപ്, ഒമാൻ, അഫ്ഗാൻ രാഷ്ട്രങ്ങളാണ് ഇന്ത്യയെ പ്രതിഷേധമറിയിച്ചത്. ഖത്തർ, കുവൈത്ത്, ഇറാൻ രാഷ്ട്രങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രതിഷേധം ശക്തമായതിന് പിന്നാലെ, പ്രസ്താവന നടത്തിയ പാർട്ടി വക്താവ് നുപൂർ ശർമ്മയെയും അതിനെ പിന്തുണച്ച നവീൻ ജിൻഡാലിനെയും ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു.

Summary - qatar airways help during covid crisis

TAGS :

Next Story