Quantcast

പാർട്ടി പരിശീലനത്തിന് വൈകി എത്തി; രാഹുൽ ഗാന്ധിക്ക് 10 പുഷ് അപ് ശിക്ഷ വിധിച്ച് പരിശീലകൻ

ഡിസിസി പ്രസിഡന്റുമാരും രാഹുൽ ഗാന്ധിക്കൊപ്പം വൈകി എത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    9 Nov 2025 10:21 PM IST

പാർട്ടി പരിശീലനത്തിന് വൈകി എത്തി; രാഹുൽ ഗാന്ധിക്ക് 10 പുഷ് അപ് ശിക്ഷ വിധിച്ച് പരിശീലകൻ
X

ഭോപ്പാൽ: പാർട്ടി പരിശീലനത്തിന് വൈകി എത്തിയ രാഹുൽഗാന്ധിക്ക് 10 പുഷ് അപ് ശിക്ഷ വിധിച്ച് പരിശീലകൻ. അനുസരണയുള്ള പാർട്ടി പ്രവർത്തകനായി പരിശീലകൻ്റെ വാക്കുകേട്ട് രാഹുൽഗാന്ധി പുഷ് അപ് എടുക്കുകയും ചെയ്തു. മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന വേദിയിലായിരുന്നു കൗതുകകരമായ ശിക്ഷ.

രാഹുൽ ഗാന്ധിക്കൊപ്പം വൈകിയെത്തിയ ഡിസിസി പ്രസിഡന്റുമാരും പുഷ് അപ് ചലഞ്ചിൽ പങ്കെടുത്തു. മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ പരിപാടിക്കിടയിലാണ് സംഭവം. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിൽ നിന്നാണ് രാഹുൽഗാന്ധി മധ്യപ്രദേശിലെ പരിശീലന പരിപാടിയിലേക്ക് എത്തിയത്.

രാഹുൽഗാന്ധി എത്തിയതിന് പിന്നാലെ പരിശീലനത്തിൽ വൈകി വരുന്നവർക്ക് ശിക്ഷാനടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു പറയുകയായിരുന്നു. എന്താണ് ശിക്ഷ എന്ന് രാഹുൽ ചോദിച്ചതോടെ 10 പുഷ് അപ് ആണ് എന്ന് പരിശീലകൻ പറയുകയായിരുന്നു. ഉടൻ തന്നെ രാഹുൽ ഗാന്ധിയും വൈകി വന്നവരും പുഷ് അപ് എടുക്കുകയായിരുന്നു. രാഹുൽ ഗാന്ധി തന്റെ സ്ഥിരം വേഷമായ വെള്ള ടീഷർട്ടും പാന്‍റ്സുമായിരുന്നു ധരിച്ചിരുന്നത്. പരിശീലന ചടങ്ങിൽ വോട്ട് ചോരി ആരോപണങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും സമാനമായ ക്രമക്കേടുകൾ നടന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

TAGS :

Next Story