Quantcast

രാഹുൽ ഗാന്ധി അമേരിക്കയിൽ; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ് സന്ദർശനം

തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിൽ സന്തുഷ്ടനാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു

MediaOne Logo

Web Desk

  • Published:

    8 Sept 2024 1:20 PM IST

രാഹുൽ ഗാന്ധി അമേരിക്കയിൽ; പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ് സന്ദർശനം
X

ന്യൂയോർക്ക്: ഹ്രസ്വമായ സന്ദർശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വൻവരവേൽപ്പ്. പ്രവാസി സമൂഹവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

ഇതിന്റെ ചിത്രങ്ങൾ രാഹുൽ പിന്നീട് സാമൂഹികമാധ്യത്തിൽ പങ്കുവെച്ചു. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിൽ സന്തുഷ്ടനാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ആവശ്യമായ ചർച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ യു.എസ്. സന്ദർശനമാണിത്.

ഇന്നുമുതൽ ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടൺ ഡി.സിയിലും വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ടെക്സാസ്, ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായും അക്കാദമിക് വിദ​ഗ്ധരുമായും രാ​ഹുൽ ​ഗാന്ധി സംവദിക്കും.

TAGS :

Next Story