'മോദിയെ ഭയക്കാത്ത രാഹുൽ ഗാന്ധി തെര.കമ്മീഷനെ കണ്ട് ഭയക്കില്ല';പപ്പു യാദവ് എം.പി
ബിജെപിയുടെ ഗുണ്ടകളെ പോലെ രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭീഷണിപ്പെടുത്തുകയാണെന്നും പപ്പു യാദവ് മീഡിയവണിനോട് പറഞ്ഞു

പട്ന:തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭീഷണിയിൽ രാഹുൽഗാന്ധി ഭയക്കില്ലെന്ന് പപ്പു യാദവ് എംപി.തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നത് ബിജെപിയുടെ വക്താവിനെയും ഗുണ്ടയെയും പോലെയാണെന്നും പപ്പു യാദവ് മീഡിയവണിനോട് പറഞ്ഞു. ഇംപീച്ച്മെന്റ് കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ പുറത്താക്കണമെന്നും പപ്പു യാദവ് പ്രതികരിച്ചു.
'ബിജെപിയുടെ ഗുണ്ടകളെ പോലെ രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഭീഷണിപ്പെടുത്തുന്നു. ഭരണഘടനയ്ക്ക് വേണ്ടിയാണ് രാഹുൽ പോരാടുന്നത്.നരേന്ദ്രമോദിയെ ഭയക്കാത്ത രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു ഭയക്കുമോ? രാഹുലിന് മാത്രമേ ഈ രാജ്യത്തെ സംരക്ഷിക്കുവാൻ സാധിക്കൂ. വോട്ട് മോഷ്ടിക്കാതെ ബിജെപിക്ക് വിജയിക്കാൻ സാധിക്കില്ല. ഇംപീച്ച്മെന്‍റ് കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്താക്കണം. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി മുന്നേറുമെന്നും പപ്പു യാദവ് പറഞ്ഞു.
അതേസമയം, വോട്ട് മോഷണത്തിന് എതിരായ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിലേക്ക് കടന്നു.. വലിയ ജന പിന്തുണയാണ് രാഹുലിന്റെ യാത്രക്ക് ബിഹാറിൽ ലഭിക്കുന്നത്.വസീർഗഞ്ചിലെ പുനാവയിൽ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിക്കുക. തേജ്വസി യാദവ് അടക്കമുള്ള വിവിധ ഇന്‍ഡ്യ സഖ്യ നേതാക്കൾ ഇന്നും യാത്രക്ക് ഒപ്പമുണ്ടായിരിക്കും.
Adjust Story Font
16

