ബി.ജെ.പി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയെന്ത്? ചോദ്യവുമായി രാഹുൽ ഗാന്ധി

MediaOne Logo

Web Desk

  • Updated:

    2022-01-15 15:04:51.0

Published:

15 Jan 2022 3:04 PM GMT

ബി.ജെ.പി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയെന്ത്? ചോദ്യവുമായി രാഹുൽ ഗാന്ധി
X

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനത കണ്ടെത്താനുള്ള അഭിപ്രായ വോട്ടെടുപ്പ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. ബി.ജെ.പി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയെന്ത്? എന്ന ചോദ്യത്തിന് താഴെ ഉത്തരങ്ങളായി തൊഴിലില്ലായ്മ, നികുതി വെട്ടിപ്പ്, വിലവർധന, വിദ്വേഷ സാഹചര്യം എന്നീ നാല് ഓപ്‌ഷനുകളാണ് നൽകിയിട്ടുള്ളത്.


ഈ റിപ്പോർട്ട് എഴുതുന്നത് വരെ ഒന്നര ലക്ഷത്തിനടുത്ത് പേരാണ് വോട്ട് ചെയ്തത്. ഇതിൽ പകുതിയോളം പേർ വോട്ട് ചെയ്തത് വിദ്വേഷ സാഹചര്യം എന്ന ഓപ്‌ഷനാണ്.

Summary : Rahul Gandhi posts Twitter poll on 'BJP government's shortcomings' ahead of Assembly polls

TAGS :

Next Story