Quantcast

ബി.ജെ.പി - ശിവസേന വിമത പക്ഷ സ്ഥാനാര്‍ഥി രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍

എ.ഐ.എം.ഐ.എം, എസ്.പി എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല

MediaOne Logo

Web Desk

  • Updated:

    2022-07-03 07:41:24.0

Published:

3 July 2022 6:53 AM GMT

ബി.ജെ.പി - ശിവസേന വിമത പക്ഷ സ്ഥാനാര്‍ഥി രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍
X

മുംബൈ: മഹാരാഷ്ട്ര സ്പീക്കറായി രാഹുല്‍ നര്‍വേക്കറെ തെരഞ്ഞെടുത്തു. ബി.ജെ.പി- ശിവസേന വിമതപക്ഷ സ്ഥാനാർഥിയാണ് രാഹുല്‍ നര്‍വേക്കര്‍. നര്‍വേക്കര്‍ക്ക് 164 പേരുടെ പിന്തുണ ലഭിച്ചു.

എ.ഐ.എം.ഐ.എം, എസ്.പി നേതാക്കള്‍ വോട്ട് രേഖപ്പെടുത്തിയില്ല. രാജൻ സാൽവെയായിരുന്നു മഹാവികാസ് അഗാഡി സഖ്യ സ്ഥാനാർഥി.

ശിവസേന നേതാവായിരുന്ന രാഹുല്‍ നര്‍വേക്കര്‍ 2014ല്‍ പാര്‍ട്ടി വിട്ട് എന്‍.സി.പിയിലെത്തി. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി നര്‍വേക്കര്‍ എന്‍.സി.പി വിട്ട് ബി.ജെ.പിയിലെത്തി. കൊലാബ മണ്ഡലത്തില്‍ നിന്നും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഉദ്വേഗജനകമായ രാഷ്ട്രീയ നാടകങ്ങള്‍ തുടരവേയാണ് മഹാരാഷ്ട്രയിൽ നിയമസഭാ സമ്മേളനം തുടങ്ങിയത്. ഇന്നത്തെ പ്രധാന അജണ്ട സ്പീക്കർ തെരഞ്ഞെടുപ്പായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ ശിവസേനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങളാണ് യഥാര്‍ഥ ശിവസേന എന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. പക്ഷേ നിയമപരമായി അംഗീകാരം നേടിയെടുക്കാൻ നിരവധി കടമ്പകൾ ഷിൻഡെയ്ക്ക് കടക്കേണ്ടതുണ്ട്. നാളെയാണ് വിശ്വാസ വോട്ടെടുപ്പ്.

അയോഗ്യതയുടെ വാൾ വിമത എംഎൽഎമാരുടെ തലയ്ക്കു മുകളിലുണ്ട്. വിമത ശിവസേന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ഹർജി സുപ്രിംകോടതി ഈ മാസം പതിനൊന്നാം തിയ്യതി പരിഗണിക്കും. അന്തിമ തീർപ്പ് കോടതിയുടേതായിരിക്കും.

ഒളിവ് ജീവിതത്തിനു ശേഷം വിമത എം.എൽ.എമാർ മഹാരാഷ്ട്രയിലെത്തി. ജൂൺ 20 മഹാരാഷ്ട്രയിൽ നിന്നും അപ്രത്യക്ഷരായ വിമതര്‍ ഇന്നലെയാണ് തിരിച്ചെത്തിയത്. ഗുജറാത്തിലെ സൂറത്തിലേക്ക് കടന്ന വിമതരെ പിന്നീട് അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോള്‍ ഗോവയിലായിരുന്നു വിമതര്‍.


TAGS :

Next Story