Quantcast

ആർഎസ്എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ്; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്

പൊലീസ് നടപടി ചോദ്യം ചെയ്ത് യു.ജി. രാധ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി

MediaOne Logo

Web Desk

  • Updated:

    2025-06-21 09:13:25.0

Published:

21 Jun 2025 2:26 PM IST

ആർഎസ്എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ്; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്
X

ബംഗളുരു: ദക്ഷിണ കന്നട ജില്ലയിലെ ആർഎസ്എസ് നേതാക്കളുടെയും തീവ്ര ഹിന്ദുത്വ പ്രവർത്തകരുടേയും വീടുകളിൽ അർധരാത്രി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ച് കർണാടക ഹൈകോടതി. പൊലീസ് നടപടി ചോദ്യംചെയ്ത് ഉപ്പിനങ്ങാടി സ്വദേശി യു.ജി. രാധ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സുനിൽ ദത്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഹരജിക്കാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അരുൺ ശ്യാമാണ് കോടതിയിൽ ഹാജരായത്. റെയ്ഡുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ എസ്പി കെ.അരുൺകുമാറിനോട് ഹൈകോടതി നിർദേശിച്ചു. നിയമം ലംഘിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കരുതെന്ന് കോടതി പൊലീസ് വകുപ്പിന് മുന്നറിയിപ്പും നൽകി.

ജൂൺ ഒന്നിന് രാത്രി പൊലീസ് ഉദ്യോഗസ്ഥർ തന്റെ വസതിയി ലെത്തിയതായും ഇതിന്റെ ഫോട്ടോ വകുപ്പുതല ആപ്പിൽ അപ്ലോഡ് ചെയ്തതായും ഹരജിക്കാരി ആരോപിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നായിരുന്നു പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മറുപടിയെന്നും അവർ കോടതിയിൽ ബോധിപ്പിച്ചു. പൊലീസിന്റെ നടപടിക്ക് അംഗീകാരം നൽകുന്ന ഒരു രേഖയും ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നും അവർ ആരോപിച്ചു. പൊലീസ് വകുപ്പിൽ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതാണ് രാധയുടെ ഹരജി. കർണാടക സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയിലും ദേശീയ മനുഷ്യാവകാശ കമീഷനിലും രാധ പരാതി നൽകിയിട്ടുണ്ട്. വ്യക്തത തേടി രണ്ട് ഏജൻസികളും മംഗളൂരു എസ്പിക്ക് നോട്ടീസ് നൽകി.

വർഗീയ സംഘർഷം രൂക്ഷമാകുന്ന മംഗളൂരു മേഖലയിൽ ആൾക്കൂട്ട ആക്രമണത്തിൽ വേങ്ങര സ്വദേശി അഷ്‌റഫ്, ബജ്‌റംഗ് ദൾ നേതാവും ഗുണ്ടാതലവനുമായ സുഹാസ് ഷെട്ടി, അബ്ദുറഹ്മാൻ എന്നിവർ അടുത്തടുത്ത ദിവസങ്ങളിലായി കൊല്ലപ്പെട്ട സാഹചര്യത്തിൽ വർഗീയ ശക്തികളെ അടിച്ചമർത്താൻ സർക്കാർ നടപടിയാരംഭിച്ചിരുന്നു. ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ടിനെയും മംഗളൂരു സിറ്റി പൊലീസ് കമീഷണറെയും സ്ഥലംമാറ്റി പകരം നിയമിച്ചതാണ് എസ്പി കെ. അരുൺ കുമാറിനെ.

TAGS :

Next Story