സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ റെയിൽവേ ബോർഡിൻ്റെ നിര്‍ദേശം
പശ്ചിമറെയിൽവേയുമായി സംസാരിച്ച് ഡിപിആർ പുതുക്കണമെന്ന നിർദേശമാണ് സിൽവർലൈൻ മാനേജിങ് ഡയറക്ടർക്ക് ലഭിച്ചത്

ന്യുഡൽഹി: സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ വീണ്ടും നിര്‍ദേശം. കെ-റെയില്‍ അധികൃതര്‍ക്കാണ് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം.സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ചില്ല എന്നതിന്റെ സൂചനയാണിത്.
പശ്ചിമറെയിൽവേയുമായി സംസാരിച്ച് ഡിപിആർ പുതുക്കണമെന്ന നിർദേശമാണ് സിൽവർലൈൻ മാനേജിങ് ഡയറക്ടർക്ക് ലഭിച്ചത്.സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ബ്രോഡ്ഗേജാക്കി മാറ്റണമെന്നാണ് റെയിൽവേ നിർദേശം മുമ്പേ നൽകിയിരുന്നു.
Next Story
Adjust Story Font
16

