Quantcast

സഹോദരിയെ അച്ഛന്‍ പീഡിപ്പിച്ച വാര്‍ത്തയറിഞ്ഞ സഹോദരന്‍ ആത്മഹത്യ ചെയ്തു

അച്ഛന്‍ തുടര്‍ച്ചയായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി വിവരിച്ചുകൊണ്ടുള്ള കുട്ടിയുടെ ഓഡിയോ ക്ലിപ്പ് സഹോരന്‍ കേള്‍ക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    5 Sept 2021 10:17 PM IST

സഹോദരിയെ അച്ഛന്‍ പീഡിപ്പിച്ച വാര്‍ത്തയറിഞ്ഞ സഹോദരന്‍ ആത്മഹത്യ ചെയ്തു
X

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പിതാവ് പീഡിപ്പിച്ചതില്‍ മനംനൊന്ത് സഹോദരന്‍ ആത്മഹത്യ ചെയ്തതായി പൊലീസ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജാലൗരിലാണ് ദാരുണമായ സംഭവം നടന്നത്. പിതാവ് പിഡിപ്പിച്ച വിവരം അറിയിച്ചുള്ള പെണ്‍കുട്ടിയുടെ വോയിസ് റെക്കോര്‍ഡിലൂടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ സഹോദരന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

അച്ഛന്‍ തുടര്‍ച്ചയായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി വിവരിച്ചുകൊണ്ടുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. പിതൃസഹോദരിക്കു വേണ്ടി റെക്കോര്‍ഡ് ചെയ്ത 32 മിനിറ്റോളം ദൈര്‍ഘ്യമുള്ള വോയിസ് ക്ലിപ്പിലാണ് കുട്ടിയുടെ ഞെട്ടിക്കുന്ന വിവരണമുള്ളത്.

വീട്ടിലെ ആരുമായും അച്ഛന്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും, മോശമായി പെരുമാറുന്നതായും കുട്ടി പറയുന്നു. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാറില്ല. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോയ ദിവസം കാറില്‍ വെച്ച് അച്ഛന്‍ പീഡിപ്പിച്ചതായും കുട്ടി ശബ്ദരേഖയില്‍ പറഞ്ഞു. എന്നാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.

അച്ഛന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ശബ്ദിച്ചതിന് അമ്മ വഴക്കു പറഞ്ഞതായും കുട്ടി പറയുന്നുണ്ട്. കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കാനിടയായ സഹോദരന്‍ നര്‍മദയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പൊലീസ് പറയുന്നു. അച്ഛന്‍ ഒളിവിലാണ്. സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

TAGS :

Next Story