Quantcast

മസ്തിഷ്‌കാഘാതം: അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ഗുരുതരാവസ്ഥയിൽ

85കാരനായ ആചാര്യ സത്യേന്ദ്ര ദാസിനെ സഞ്ജയ് ഗാന്ധി ലഖ്‌നൗവിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-02-03 11:12:23.0

Published:

3 Feb 2025 4:30 PM IST

മസ്തിഷ്‌കാഘാതം: അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ഗുരുതരാവസ്ഥയിൽ
X

ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്, മസ്തിഷ്കാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ.

85കാരനായ ആചാര്യ സത്യേന്ദ്ര ദാസിനെ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (എസ്ജിപിജിഐ) പ്രവേശിപ്പിച്ചിരിക്കുന്നത്.

'' സത്യേന്ദ്ര ദാസിനെ മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പ്രമേഹരോഗിയും ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളയാളുമാണ്. ഞായറാഴ്ചയാണ് എസ്‌ജിപിജിഐയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ ന്യൂറോളജി വാർഡ് എച്ച്‌ഡിയുവിൽ നിരീക്ഷണത്തില്‍ കഴിയുകയാണ്''- ആശുപത്രി ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.

അദ്ദേഹത്തിൻ്റെ നില ഗുരുതരമാണെങ്കിലും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സൂക്ഷ്മ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം 2024 ഒക്ടോബറിലും അദ്ദേഹത്തിൻ്റെ ആരോഗ്യം വഷളായിരുന്നു. തുടർന്ന് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിജിഐ) പ്രവേശിപ്പിച്ചിരുന്നത്.

1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർത്തതിന് ശേഷം ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

TAGS :

Next Story