Quantcast

എസ്.ഐ.ഒ ദേശീയ അധ്യക്ഷനായി റമീസ് ഇ.കെയെ തെരഞ്ഞെടുത്തു

എസ്.ഐ.ഒ ദേശീയ സെക്രട്ടറിയായും ഡൽഹി കാമ്പസ് സെക്രട്ടറിയായും റമീസ് പ്രവർത്തിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-12-02 17:40:36.0

Published:

2 Dec 2022 11:04 PM IST

എസ്.ഐ.ഒ ദേശീയ അധ്യക്ഷനായി റമീസ് ഇ.കെയെ തെരഞ്ഞെടുത്തു
X

ന്യൂഡല്‍ഹി: എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റായി റമീസ് ഇ.കെയെ തെരഞ്ഞെടുത്തു. എസ്.ഐ.ഒ ദേശീയ സെക്രട്ടറിയായും ഡൽഹി കാമ്പസ് സെക്രട്ടറിയായും പ്രവർത്തിച്ച റമീസിനെ, എസ്.ഐ.ഒയുടെ 2023-24 കാലയളവിലേക്കാണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. കുറ്റ്യാടി വേളം സ്വദേശിയായ റമീസ് ഫാറൂഖ് കോളേജിൽ നിന്ന് ബിരുദവും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. നിലവില്‍ ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ കേന്ദ്ര സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയാണ് റമീസ്. രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലപാതകത്തോടനുബന്ധിച്ച് ഹൈദരാബാദ് കേന്ദീകരിച്ച് നടന്ന പ്രതിഷേധ പരിപാടിയിൽ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. ദേശീയ തലത്തിൽ ശ്രദ്ധേയമായ പൗരത്വ സമരത്തിലടക്കം നിരവധി ഇടപെടലുകൾക്ക് റമീസ് ഇ.കെ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.

TAGS :

Next Story