Quantcast

ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപം: രമേശ് ബിധുരി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി

ലോക്സഭയിലെ അധിക്ഷേപങ്ങൾക്കുശേഷം പുറത്തുവച്ച് തന്നെ തല്ലിക്കൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡാനിഷ് അലി ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    25 Sep 2023 8:25 AM GMT

Ramesh Bidhuri meets BJP chief JP Nadda amid row over Parliament remark against Danish Ali, Danish ali-Ramesh Bidhuri controversy, Ramesh Bidhuri racist remarks
X

ജെ.പി നഡ്ഡ, രമേശ് ബിധുരി

ന്യൂഡൽഹി: ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരായ വംശീയ പരാമർശ വിവാദത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി രമേശ് ബിധുരി. ന്യൂഡൽഹിയിലെ ഓഫിസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വിവാദ പരാമർശത്തിൽ ബിധുരിക്ക് ബി.ജെ.പി കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം അവസാനിക്കുന്ന ദിവസമായിരുന്നു ബി.ജെ.പി എം.പി ബിധുരി ഡാനിഷ് അലിക്കെതിരെ സഭയിൽ കടുത്ത ഭാഷയിൽ വംശീയാധിക്ഷേപം നടത്തിയത്. സംഭവത്തിൽ വൻപ്രതിഷേധം ഉയർന്നതോടെ ലോക്‌സഭാ സ്പീക്കർ ഓം ബിർല എം.പിയെ താക്കീത് ചെയ്തു. ബി.ജെ.പിയുടെ ലോക്‌സഭാ ഉപനേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.

എന്നാൽ, ഇതേക്കുറിച്ച് ബി.ജെ.പി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ബിധുരിയെ പാർലമെന്റിൽനിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ല.

അതിനിടെ, സഭയ്ക്കുള്ളിൽ നടത്തിയ അധിക്ഷേപം ബി.ജെ.പി പുറത്തും ആവർത്തിക്കുകയാണെന്ന പരാതിയുമായി ഡാനിഷ് ആലി രംഗത്തെത്തി. രമേശ് ബിധുരിയെ ന്യായീകരിച്ചും ഡാനിഷ് അലിയെ കുറ്റപ്പെടുത്തിയും ബി.ജെ.പി നേതാവ് നിഷികാന്ത് ദുബേ സ്പീക്കർ ഓം ബിർലയ്ക്ക് കത്തുനൽകിയിരുന്നു. ഡാനിഷ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തി പരാമർശങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഡാനിഷിന്റെ പ്രതികരണം.

ലോക്സഭയിൽ വാക്കുകൾകൊണ്ടുള്ള കൊലയ്ക്കുശേഷം പുറത്ത് തല്ലിക്കൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഡാനിഷ് അലി ആരോപിച്ചു. ഇനി പാർലമെന്റിനു പുറത്തുവച്ച് എന്നെ തല്ലിക്കൊല്ലാനുള്ള ന്യായങ്ങളാണ് ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ അന്വേഷിക്കാൻ സ്പീക്കറോട് ആവശ്യപ്പെടും. നിഷികാന്ത് ദുബേയ്ക്കെതിരെ അവകാശലംഘനത്തിനു നടപടിയെടുക്കാനുള്ള കാരണമാണിതെന്നും ഡാനിഷ് അലി പറഞ്ഞു.

Summary: Ramesh Bidhuri meets BJP chief JP Nadda amid row over Parliament remark against Danish Ali

TAGS :

Next Story