Quantcast

പൂക്കളുടെ വസന്തമൊരുക്കി രാഷ്ട്രപതി ഭവനിലെ അമ്യത് ഉദ്യാൻ; ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും

മുഗൾ ഗാർഡൻ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്‍റെ പേര് ഈ വർഷം ജനുവരിയിലാണ് അമൃത് ഉദ്യാന്‍ എന്നാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-14 01:48:26.0

Published:

14 Aug 2023 1:18 AM GMT

Rashtrapati Bhavans Amrit Udyan to open again for public from August 16, mughal garden, Rashtrapati Bhavans garden, Amrit Udyan
X

രാഷ്ട്രപതി ഭവനിലെ പേരുമാറ്റിയ അമൃത് ഉദ്യാനം

ന്യൂഡല്‍ഹി: പൂക്കളുടെ വസന്തമൊരുക്കുകയാണ് രാഷ്ട്രപതി ഭവനിലെ അമ്യത് ഉദ്യാൻ. മൺസൂൺ സീസണിൽ ഇതാദ്യമായാണ് അമ്യത് ഉദ്യാൻ ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ആഗസ്റ്റ് 16 മുതലാണ് ജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.

മുഗൾ രാജാക്കന്മാരാണ് ഇന്ത്യയിൽ വിശാലമായ ഉദ്യാനങ്ങൾ ഒരുക്കിയത്. ഈയൊരു കടപ്പാടുകൊണ്ടുകൂടിയാണ് മുഗൾ ഗാർഡൻ എന്ന് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തെ വിളിച്ചിരുന്നത്. 1920കളിലാണ് രാഷ്ട്രപതി ഭവനില്‍ മുഗള്‍ ഗാര്‍ഡന്‍ വച്ചുപിടിപ്പിച്ചത്. ഈ വർഷം ജനുവരിയില്‍ പൂന്തോട്ടത്തിന് അമൃത് ഉദ്യാൻ എന്ന് പേരുമാറ്റുകയായിരുന്നു.

വാടി കൊഴിയാത്ത ചരിത്രമാണ് ഈ പൂവാടിക്കുള്ളത്. മുഗള്‍ ശൈലിയും ഇംഗ്ലീഷ് ശൈലിയും ചേര്‍ന്ന രീതിയിലാണ് ഉദ്യാനം പണികഴിപ്പിച്ചിട്ടുള്ളത്. ടുലിപ്, ഏഷ്യാറ്റിക് ലില്ലി, ഡാഫോഡില്‍സ് എന്നിവയുടെ 150ല്‍പരം ഇനങ്ങള്‍ ഇവിടെയുണ്ട്. ഇവയിൽ ചിലത് ശൈത്യകാലത്ത് മാത്രം വിരിയുന്നു. ഋതുഭേദത്തിനനുസരിച്ച് പുഷ്പിക്കുന്ന 70 ഇനം ചെടികളാണ് ഇവിടെയുള്ളത്.

അമൃത് ഉദ്യാൻ ഇതാദ്യമായാണ് വർഷത്തിൽ രണ്ടുതവണ പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഈ മാസം 16 മുതൽ സെപ്റ്റംബർ 17 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് പ്രവേശനം. തിങ്കളാഴ്ച ദിവസം പൂന്തോട്ട പരിപാലനം നടക്കുന്നതിനാൽ അമൃത് ഉദ്യാനത്തിൽ പ്രവേശനമുണ്ടായിരിക്കില്ല.

Summary: Rashtrapati Bhavan's Amrit Udyan to open again for public from August 16

TAGS :

Next Story