Quantcast

'ദേ മാഗി കാപ്‌സ്യൂള്‍, 30 സെക്കന്‍ഡ് മാത്രം മതി'; പ്രചരിക്കുന്ന വിഡിയോയുടെ സത്യമെന്ത്?

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മാഗി കമ്പനി പ്രതികരണവുമായി രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    15 Dec 2025 1:35 PM IST

ദേ മാഗി കാപ്‌സ്യൂള്‍, 30 സെക്കന്‍ഡ് മാത്രം മതി; പ്രചരിക്കുന്ന വിഡിയോയുടെ സത്യമെന്ത്?
X

മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡുകളിലൊന്നാണ് മാഗി. പെട്ടന്ന് ഉണ്ടാക്കാം എന്നതിനാല്‍ ദശലക്ഷക്കണക്കിന് പേരാണ് മാഗി ലഘുഭക്ഷണമായി ഉപയോഗിക്കുന്നത്. മാഗിയുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഡിയോ വൈറലായിരുന്നു.

ചൂടുവെള്ളത്തിലേക്കിട്ടാല്‍ ന്യൂഡില്‍സായി മാറുന്ന "മാഗി കാപ്സ്യൂൾ" കമ്പനി പുറത്തിറക്കിയെന്നാണ് വിഡിയോയില്‍ പറയുന്നു. വെറും 30 സെക്കൻഡിനുള്ളിൽ മാഗി നൂഡിൽസ് തയ്യാറാക്കാമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെടുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് നിരവധി വിഡിയോകളാണ് പ്രചരിക്കുന്നത്. ഒരു വ്ലോഗളുടെ വിഡിയോയില്‍ ബ്രാൻഡിന്റെ പേരുള്ള ഒരു ചെറിയ മഞ്ഞ കാപ്സ്യൂൾ കാണിക്കുന്നുണ്ട്.ഇത് ഇയാള്‍ തിളച്ച വെള്ളത്തിലേക്ക് ഇടുകയും ഇത് പെട്ടന്ന് തന്നെ ന്യൂഡില്‍സായി മാറുകയും മസാലകളെല്ലാം വെള്ളത്തില്‍ ചേരുകയും ചെയ്യും. ഇതിന് പിന്നാലെ ഇയാള്‍ കൊതിയോടെ ന്യൂഡില്‍സ് കഴിക്കുന്നതും കാണാം. കമ്പനിയുടെ പുതിയ ഉൽപ്പന്നത്തെക്കുറിച്ച് അയാൾ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

മറ്റൊരു വീഡിയോയിൽ, ഒരു സ്ത്രീ ഇതുപോലെ മാഗി കാപ്സ്യൂള്‍ ഉപയോഗിച്ച് ന്യൂഡില്‍സ് ഉണ്ടാക്കുന്നുണ്ട്.എന്നാല്‍ ഈ മാഗി ഗുളിക വ്ളോഗറില്‍ നിന്ന് വ്യത്യസ്തമായി വളരെ ചെറുതായിരുന്നു. അവര്‍ ഇത് തിളച്ച വെള്ളത്തിലേക്കിടുകയും ന്യൂഡില്‍സ് പാകം ചെയ്യുകയും ചെയ്യുന്നു.മാഗിയുടെ അതേ രുചി തന്നെയെന്ന് കഴിച്ചതിന് ശേഷം പറയുകയും ചെയ്യുന്നതും വിഡിയോയിലുണ്ട്.

വിഡിയോ വൈറലായതിന് പിന്നാലെ നിരവധി ഉപയോക്താക്കൾ മാഗി കാപ്സ്യൂൾ യഥാർത്ഥമാണോ വ്യാജമാണോ എന്ന സംശയം ഉന്നയിച്ചു. പിന്നീട് ഈ വിഡിയോയെല്ലാം എഐ വഴി നിര്‍മ്മിച്ചതാണെന്ന് തെളിഞ്ഞു. പിന്നാലെ പ്രതികരണവുമായി മാഗി ഇന്ത്യയും രംഗത്തെത്തി.

മാഗി ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വീഡിയോകൾക്ക് കീഴിൽ കമന്റ് ചെയ്യുകയും ഇത്തരം തമാശ വിഡിയോകള്‍ സൃഷ്ടിക്കരുതെന്ന് ഇന്‍ഫ്ളുവന്‍സര്‍മാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.ദയവായി ഏപ്രില്‍ ഫൂള്‍ മറ്റ് മാസങ്ങളില്‍ ആഘോഷിക്കരുതെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

അതേസമയം, എഐ വിഡിയോയുടെ സ്വാധീനത്തെച്ചൊല്ലിയും സോഷ്യല്‍മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നു.എ ഐ പലപ്പോഴും പരിധിവിടുകയാണെന്നായിരുന്നു ചിലരുടെ കമന്‍റ്.

വീഡിയോകളുടെ ആധികാരികതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി മറ്റ് ഇന്റർനെറ്റ് ഉപയോക്താക്കൾ കമന്റ് വിഭാഗത്തിൽ സ്രഷ്ടാക്കളെ വിളിച്ചു. ചിലർ ഫോർക്കിന്റെ വളഞ്ഞ രൂപത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ, മറ്റു ചിലർ മനുഷ്യ ഭാവങ്ങൾ വിചിത്രമായി തോന്നുന്നുവെന്ന് പറഞ്ഞു. വിഡിയോകളില്‍ കാണിക്കുന്ന ഫോര്‍ക്കിന്‍റെ ആകൃതി യഥാര്‍ഥമല്ലെന്നും, മനുഷ്യരുടെ മുഖഭാവങ്ങള്‍ ശരിയല്ലെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. ഏതായാലും പല കാപ്സ്യൂള്‍ മാഗി വീഡിയോക്കും മില്യന്‍കാഴ്ചക്കാരാനുള്ളത്.

TAGS :

Next Story