Quantcast

രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ; ഇന്നലെ വിതരണം ചെയ്തത് രണ്ടേകാൽ കോടി വാക്സിൻ

18 വയസിന് മുകളിലുള്ള 100 ശതമാനം ആളുകൾക്കും വാക്സിൻ നൽകാൻ പ്രവർത്തിച്ച ഗോവയിലെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി ഇന്ന് ആദരിക്കും

MediaOne Logo

Web Desk

  • Updated:

    2021-09-18 01:23:10.0

Published:

18 Sep 2021 1:02 AM GMT

രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ; ഇന്നലെ വിതരണം ചെയ്തത് രണ്ടേകാൽ കോടി വാക്സിൻ
X

വാക്സിനേഷനിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ മാത്രം രണ്ടേകാൽ കോടിയിലധികം വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. 18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയ ഗോവയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും.

സെപ്തംബർ മാസത്തിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം രണ്ടേകാൽ കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തതോടെ രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 79 കോടി പിന്നിട്ടു.

ഡിസംബറോടെ രാജ്യത്തെ അർഹരായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. വാക്സിൻ ഡ്രൈവിൽ പങ്കാളിയായ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നന്ദി അറിയിച്ചു. വരും ദിവസങ്ങളിലും വാക്സിൻ വിതരണം ഊർജിതമാക്കി വേഗത്തിൽ ആളുകളെ പ്രതിരോധത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഉത്തർപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്തത്. ഗുജറാത്തും ബിഹാറും തൊട്ടുപിന്നാലെയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളായ ഇന്നലെ വിവിധ സ്ഥലങ്ങളിൽ അധിക വാക്സിനേഷൻ ക്യാംപുകളും സംഘടിപ്പിച്ചിരുന്നു. ഹിമാചൽ പ്രദേശിന് പുറമെ 18 വയസിന് മുകളിലുള്ള 100 ശതമാനം ആളുകൾക്കും വാക്സിൻ നൽകാൻ പ്രവർത്തിച്ച ഗോവയിലെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി ഇന്ന് ആദരിക്കും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി ആരോഗ്യ പ്രവർത്തകരുമായി സംസാരിക്കും.

TAGS :

Next Story