Quantcast

മീഡിയവണ്‍ വിലക്ക്; ലോക്സഭയിൽ രമ്യ ഹരിദാസ് എം.പിയുടെ അടിയന്തര പ്രമേയ നോട്ടീസ്

വാർത്ത മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയാണ് മീഡിയവൺ ചാനലിനെതിരായ വിലക്കെന്ന് നോട്ടീസിൽ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    4 Feb 2022 7:55 AM GMT

Muscat K.M.C.C.E. Ahmed Excellence Award to Ramya Haridas
X

Ramya Haridas

മീഡിയവൺ ചാനലിനെതിരായ വിലക്ക് സംബന്ധിച്ച് ലോക്സഭയിൽ രമ്യ ഹരിദാസ് എം.പിയുടെ അടിയന്തര പ്രമേയ നോട്ടീസ്. വാർത്ത മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയാണ് മീഡിയവൺ ചാനലിനെതിരായ വിലക്കെന്ന് നോട്ടീസിൽ രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.

സമാന വിഷയത്തിൽ ഒൻപതാം തവണയാണ് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്നത്. ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള മുസ്‍ലിം ലീഗ് എം.പിമാരും അടൂർ പ്രകാശ്, എം.കെ രാഘവൻ എന്നിവർ ഉൾപ്പടെയുള്ള കോൺഗ്രസ് എം.പിമാരും നേരത്തെ നോട്ടീസ് നൽകിയിരുന്നു. ചാനലിന് എതിരായ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്.

TAGS :

Next Story