Quantcast

റിപ്പോ നിരക്കില്‍ വീണ്ടും വര്‍ധന; വായ്പ പലിശ കൂടും

സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും കണക്കിലെടുത്താണു നിരക്കു വർധന 35 ബേസിസ് പോയിന്‍റില്‍ ഒതുക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-12-07 06:30:36.0

Published:

7 Dec 2022 6:00 AM GMT

Cooperatives Minister VN Vasavan responded to Reserve Banks warning against adding bank to the name of cooperative societies
X

മുംബൈ:റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ചു. 35 ബേസിസ് പോയിന്‍റാണ് വർധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 6.25 ആയി. കഴിഞ്ഞ മാസം റീട്ടയിൽ പണപ്പെരുപ്പം കുറഞ്ഞതും, സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും കണക്കിലെടുത്താണു നിരക്കു വർധന 35 ബേസിസ് പോയിന്‍റില്‍ ഒതുക്കിയത്.

കഴിഞ്ഞ മൂന്നു ധനനയങ്ങളിലും ബാങ്ക് റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്‍റ് വർധിപ്പിച്ചിരുന്നു. നിലവിലെ നിരക്കു വർധനയോടെ, ഈ വർഷം മെയ്ക്കു ശേഷം റിപ്പോ നിരക്കിൽ ഇതുവരെ 2.25 ശതമാനം വർധനയുണ്ടായിട്ടുണ്ട്.റിപ്പോ നിരക്ക് വർധന ഏറ്റവും കൂടുതൽ ബാധിക്കുക വായ്പയെടുത്തവരെ ആകും. ഭവനവായ്പ പോലുള്ള ഫ്ലോട്ടിംഗ് നിരക്കിൽ പ്രവർത്തിക്കുന്ന വായ്പകളുടെ ഇഎംഐ ഉടനെ കൂടും.

TAGS :

Next Story