Quantcast

തൊഴിലാളികളുടെ അടുത്തെത്താന്‍ ഇനി മൂന്ന് മീറ്റര്‍; സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്

മുകളിൽ നിന്ന് രക്ഷാപാത ഒരുക്കാൻ 42 മീറ്റർ ആഴത്തിൽ തുരക്കൽ പൂർത്തിയായി

MediaOne Logo

Web Desk

  • Published:

    28 Nov 2023 7:36 AM GMT

uttarakhand tunnel collapse
X

ഉത്തരകാശി: ഉത്തരാഖണ്ഡ് സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്. ഡ്രില്ലിംഗ് വഴി തൊഴിലാളികൾക്ക് അരികിലെത്താൻ ബാക്കിയുള്ള ദൂരം 3 മീറ്ററിൽ താഴെ മാത്രമാണ്. മുകളിൽ നിന്ന് രക്ഷാപാത ഒരുക്കാൻ 42 മീറ്റർ ആഴത്തിൽ തുരക്കൽ പൂർത്തിയായി. പതിനേഴാം ദിനം രക്ഷാപ്രവർത്തനത്തിൻ്റെ പുരോഗതി വിലയിരുത്താൻ തുരങ്കം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് രക്ഷാ ദൗത്യം വിജയത്തിന് അടുത്തെത്തിയതായി അറിയിച്ചത്.

52 മീറ്റർ ദൈർഘ്യത്തിൽ സിൽക്യാര തുരങ്ക കവാടത്തിൽ നിന്നുള്ള മാനുവൽ ഡ്രില്ലംഗ് വഴി പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്. ഇതിൽ 48 മീറ്റർ തുരന്നത് ഓഗർ മെഷീൻ ഉപയോഗിച്ച് ആയിരുന്നു. തുരങ്കത്തിൻ്റെ മുകളിൽ നിന്ന് 1.2 മീറ്റർ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാനുള്ള തുരക്കൽ പ്രക്രിയയും പുരോഗമിക്കുന്നുണ്ട്. പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്ത് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇതിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ വസ്ത്രങ്ങൾ ഉൾപ്പടെ കരുതാൻ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആണ്. പ്രാർത്ഥനകളിൽ തുരങ്കത്തിൽ അകപ്പെട്ടവരെ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ എക്സിലൂടെ അഭ്യർത്ഥിച്ചിരുന്നു.

TAGS :

Next Story