Quantcast

ഇഹ്‌സാൻ ജാഫ്രി എട്ടു റൗണ്ട് വെടിവച്ചു, കലാപം തുടങ്ങിയത് അങ്ങനെ; സുപ്രിംകോടതിയിൽ റോഹത്ഗി

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിലാണ് ജാഫ്രി കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-08-29 10:37:53.0

Published:

1 Dec 2021 6:59 AM GMT

ഇഹ്‌സാൻ ജാഫ്രി എട്ടു റൗണ്ട് വെടിവച്ചു, കലാപം തുടങ്ങിയത് അങ്ങനെ; സുപ്രിംകോടതിയിൽ റോഹത്ഗി
X

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ കലാപകാരികൾ തീവച്ചു കൊന്ന കോൺഗ്രസ് മുൻ എംപി ഇഹ്‌സാൻ ജാഫ്രി സ്വന്തം തോക്കിൽ നിന്ന് എട്ടു തവണ വെടിയുതിർത്തെന്ന് മുകുൾ റോഹത്ഗി. അന്വേഷണ കമ്മിഷന്റെ കണ്ടെത്തലാണ് ഇതെന്നും സുപ്രിംകോടതിയിൽ നടക്കുന്ന വാദത്തിൽ റോഹത്ഗി വ്യക്തമാക്കി. വംശഹത്യയിൽ നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിനെതിരെ ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജിയിലാണ് പരമോന്നത കോടതിയില്‍ വാദം നടക്കുന്നത്.

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിലാണ് ജാഫ്രി കൊല്ലപ്പെട്ടത്. കോൺഗ്രസ് എംപി അടക്കം 69 പേർക്കാണ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായത്. കല്ലെറിഞ്ഞും വീടിന് തീവച്ചുമായിരുന്നു കലാപകാരികൾ പ്രദേശത്ത് അഴിഞ്ഞാടിയത്. കേസിൽ എസ്‌ഐടിക്ക് വേണ്ടിയാണ് മുകുൾ റോഹത്ഗി ഹാജരാകുന്നത്. സാകിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരാകുന്നത്.

കലാപം ഉണ്ടായ വേളയിൽ സൈന്യത്തെ വിളിക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി കാലതാമസം വരുത്തി എന്ന് സകിയ ആരോപിച്ചു. എന്നാൽ കലാപം പൊട്ടിപ്പുറപ്പെട്ട് മൂന്നു മണിക്കൂറിനുള്ളിൽ സൈന്യത്തെ സജ്ജമാക്കി എന്നാണ് എസ്‌ഐടി റിപ്പോർട്ടെന്ന് റോഹത്ഗി വാദിച്ചു.



ഗുൽബർഗയിൽ വലിയ ഗൂഢാലോചന നടന്നു എന്നതിന് തെളിവുകളില്ല. ഇത്തരമൊരു വാദം നേരത്തെ നിരാകരിക്കപ്പെട്ടതാണ്. നാനാവതി കമ്മിഷന് മുമ്പിൽ സമർപ്പിക്കപ്പെട്ട സത്യവാങ്മൂലം പരാതിക്കാർ വീണ്ടും സമർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അധിക തെളിവുകളുണ്ടെങ്കിൽ മാത്രമേ കേസ് പരിഗണിക്കേണ്ടതുള്ളൂ. കലാപം നടന്ന 2002 ഫെബ്രുവരി 27ന് രാഷ്ട്രീയ നേതാക്കളുടെ യോഗം ചേർന്നിരുന്നു. അടുത്ത ദിവസം ഉച്ച കഴിഞ്ഞും യോഗമുണ്ടായി. അതേദിവസം തന്നെയാണ് സൈന്യത്തെ വിളിച്ചത്. 28ന് അർധരാത്രി സൈന്യമെത്തി.' - റോഹത്ഗി പറഞ്ഞു.

'അക്രമികളെ സംസ്ഥാന ഭരണകൂടം ബലംപ്രയോഗിച്ച് അടക്കിയിരുന്നു. രാവിലെ പ്രദേശത്ത് ബന്ദുണ്ടായിരുന്നു. ബന്ദ് കൊണ്ടല്ല കലാപമുണ്ടായത്. ഗുൽബർഗിൽ വിചാരണക്കോടതിയുടെ കണ്ടെത്തലാണത്. ഇഹ്‌സാൻ ജാഫ്രി തന്റെ തോക്കിൽ നിന്ന് എട്ടു റൗണ്ട് വെടിയുതിർത്തു എന്നാണ് കണ്ടെത്തൽ. അങ്ങനെയാണ് കലാപം ആരംഭിച്ചത്. മൃതദേഹങ്ങൾ പരേഡ് നടത്തിയതുമായി ബന്ധപ്പെട്ട് പരാതിക്കാരി ഉന്നയിച്ച ആരോപണവും വസ്തുതാ വിരുദ്ധമാണ്. പൊലീസ് സുരക്ഷയിലാണ് അവ അയച്ചത്. ഇക്കാര്യങ്ങളിൽ ഒമ്പതു വോള്യം വരുന്ന മുവ്വായിരം പേജുള്ള റിപ്പോർട്ട് തന്നെയുണ്ട്' - അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Former Congress MP Ihsan Jaffrey, who was shot dead by insurgents during the Gujarat genocide, has been shot eight times with his own gun, Mukul Rohatgi has said. This is the finding of the Commission of Inquiry, Rohatgi said in an argument in the Supreme Court. Zakia Jaffrey, wife of Ihsan Jaffrey, has filed a petition in the Supreme Court against the SIT report that gave a clean chit to Narendra Modi in the genocide.

TAGS :

Next Story