Quantcast

വിമാന ടിക്കറ്റിന് 'റോക്കറ്റ്' വർധന; യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് വിലയിൽ മൂന്നിരട്ടിയോളം വർധന

കുടുംബത്തോടെ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ച പലരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-04-24 03:39:31.0

Published:

24 April 2022 1:22 AM GMT

വിമാന ടിക്കറ്റിന് റോക്കറ്റ് വർധന; യു.എ.ഇയിൽ നിന്ന്  ഇന്ത്യയിലേക്കുള്ള ടിക്കറ്റ് വിലയിൽ മൂന്നിരട്ടിയോളം വർധന
X

കോഴിക്കോട്: പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വര്‍ധന. പെരുന്നാളിന് ശേഷമുള്ള രണ്ടാഴ്ച നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് പോകണമെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ രണ്ടിരട്ടി തുക നല്‍കണം. ഇതോടെ കുടുംബത്തോടെ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ച പലരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്.

ഇന്നലേയും ഇന്നും നാളയുമക്കെ ദുബൈയില്‍ നിന്ന് കാലിക്കറ്റിലേക്ക് വരാന്‍ 7000-മുതല്‍ 10000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. 26-ആം തീയതി മുതല്‍ രണ്ടാം തീയതി വരെ അത് 30000ത്തിന് മുകളില്‍ പോകും. കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പോകാന്‍ 11000 രൂപയാണ് നിലവിലെ ശരാശരി നിരക്ക്. പെരുന്നാള് കഴിയുന്ന മൂന്നാം തീയതി മുതല്‍ 12 ആം തീയതി വരെയുള്ള നിരക്ക് 25000 രൂപയാണ്.

രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി തീരുമാനിച്ച മലയാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളില്‍ തിരക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ നേരിയ ഏറ്റക്കുറച്ചലുകള്‍ കാണാം.

ഇത്രയും തുക കൊടുത്ത് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചാലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. മൂന്ന് മണിക്കൂര്‍ വരെ വെയിറ്റ് ചെയ്ത് മറ്റ് രാജ്യങ്ങള്‍ വഴി വരുന്ന കണക്ഷന്‍ വിമാനങ്ങളാണ് പിന്നെയുള്ള ആശ്രയം

TAGS :

Next Story