Quantcast

ആറ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി

ചൈന അടക്കം ആറു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കാണ് പുതിയ നിർദേശം

MediaOne Logo

Web Desk

  • Updated:

    2022-12-29 10:46:10.0

Published:

29 Dec 2022 10:45 AM GMT

ആറ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി
X

ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നതായുള്ള ഭീതിക്കിടെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. ചൈനയടക്കം ആറു രാജ്യങ്ങളിൽനിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി. ചൈനയ്ക്കു പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് എത്തുന്നവർക്കാണ് പുതിയ നിബന്ധന.

ടെസ്റ്റ് വിവരങ്ങൾ യാത്രയ്ക്കുമുൻപ് എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും വേണം. ജനുവരി ഒന്നു മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരിക. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ചൈനയിലും അയൽരാജ്യങ്ങളിലും അതിവേഗത്തിലുള്ള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി. സഅന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന നടത്തുമെന്ന് ഡിസംബർ 24ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രണ്ടു ശതമാനം യാത്രക്കാർക്കായിരിക്കും പരിശോധന. ഇതിന്റെ പുറമെ വിമാനത്താവളങ്ങളിലടക്കം പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും ചെയ്തിരുന്നു.

Summary: India makes RT-PCR test mandatory for international passengers coming from China, Hong Kong, Japan, South Korea, Singapore and Thailand from January 1, 2023

TAGS :
Next Story