അപമാനം; ഡൽഹിയിൽ റഷ്യൻ യൂട്യൂബറെ പുറകെ നടന്ന് ശല്യം ചെയ്ത് യുവാവ് - വീഡിയോ
യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നാലെ യുവാവിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്

ന്യൂഡൽഹി: ഡൽഹിയിൽ റഷ്യൻ യൂട്യൂബറെ പുറകെ നടന്ന് ശല്യം ചെയ്ത് യുവാവ്. കോകോ എന്ന യൂട്യൂബറെയാണ് സരോജിനി നഗറിൽ ലൈവ് സ്ട്രീമിംഗിനിടെ യുവാവ് ശല്യം ചെയ്തത്. ഇയാൾ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും അടുത്തിടപെഴകാൻ ശ്രമിക്കുന്നതും യുവതി പങ്കുവച്ച വീഡിയോയിൽ കാണാം.
യുവതിയോട് കൂട്ടുകൂടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് യുവാവ് ശല്യം ചെയ്യാൻ തുടങ്ങുന്നത്. ഒടുവിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും യുവതിയോട് അപമര്യാദയോടെ പെരുമാറുകയുമായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥയാകുന്ന യൂട്യൂബറെയും വീഡിയോയിൽ കാണാം. ഇയാളെ അവഗണിച്ച് യുവതി നടന്നു പോകുന്നുണ്ടെങ്കിലും പിന്നാലെയെത്തി ശല്യം തുടരുകയാണ് യുവാവ് ചെയ്തത്.
യുവതി തന്നെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നാലെ യുവാവിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്. രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞുകുളിച്ചുവെന്നും യുവാവിന് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്നും പലരും കുറിക്കുന്നു. രാജ്യത്തിനാകെ അപമാനം വരുത്തി വച്ച യുവാവിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. മിസ് കൊക്കോ എന്ന പേരിലാണ് യുവതി യൂട്യൂബിൽ പ്രസിദ്ധയായത്. 70,000 പേർ ഇവരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
Adjust Story Font
16

