ശംഭു അതിർത്തി തുറക്കണം; ഉത്തരവിട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതി
ഒരാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം

ന്യൂഡൽഹി: കർഷക പ്രതിഷേധത്തെ തുടർന്ന് ഹരിയാന സർക്കാർ അടച്ച ശംഭു അതിർത്തി തുറക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ നിർദേശം. സ്ഥിരമായി ഒരു ദേശീയപാത ഇങ്ങനെ അടച്ചിടാനാവില്ലെന്നും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം.
ഹരിയാനയിലേക്ക് കടക്കുന്നതിൽനിന്ന് കർഷകരെ തടയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസ് യൂണിഫോമിലുള്ളവരെ ഭയപ്പെടുത്തി ഓടിക്കാൻ കഴിയില്ലെന്നും നിയമം പാലിക്കണമെന്നും കർഷക സംഘടനകളോട് കോടതി അറിയിച്ചു.
നേരത്തെ താങ്ങുവില നിയമപരമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചത്. ഇവരെ തടയാനാണ് ശംഭു അതിർത്തി അടച്ചത്. വലിയ രീതിയിലുള്ള പ്രതിഷേധവും സംഘർഷവുമായിരുന്നു ഈ മേഖലയിൽ നടന്നിരുന്നത്. ഡൽഹി അതിർത്തിയായ സിംഗുവും പൊലീസ് അടച്ചിരുന്നു.
Adjust Story Font
16

