Quantcast

'മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി മാറും'; വൻ രാഷ്ട്രീയ മാറ്റങ്ങൾ പ്രവചിച്ച് സഞ്ജയ് റാവത്ത്

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനോടുള്ള സർക്കാരിന്റെ നിലപാടിനെയും റാവത്ത് ചോദ്യം ചെയ്തു

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-07-17 15:36:50

Published:

17 July 2026 6:39 PM IST

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി മാറും; വൻ രാഷ്ട്രീയ മാറ്റങ്ങൾ പ്രവചിച്ച് സഞ്ജയ് റാവത്ത്
X

നാഗ്പൂർ: കേന്ദ്രത്തിൽ കാബിനറ്റ് പുനഃസംഘടന നടക്കുകയാണെങ്കിൽ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയും മാറുമെന്ന് ശിവസേന (ഉദ്ധവ് വിഭാ​ഗം ) നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ദേശിയ തലത്തിൽ മറ്റെന്തെങ്കിലും ചുമതല കിട്ടിയേക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗം സംഘടിപ്പിക്കുന്ന 'റാം രക്ഷാ ആന്ദോളൻ' പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി നാഗ്പൂർ സന്ദർശിക്കവെയാണ് റാവത്തിന്റെ പ്രതികരണം. അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയിൽ പ്രതിഷേധിച്ചാണ് 'റാം രക്ഷാ ആന്ദോളൻ'പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ഉൾപ്പടെ എല്ലാ ഹിന്ദുത്വ സംഘടനകൾക്കും ഇതിലേക്ക് ക്ഷണം അയച്ചിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു. നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തന്റെ ഒരു പ്രതിനിധിയെ അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപുറമെ എംഎൽഎമാർക്കും ബിജെപി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും ക്ഷണം നൽകിയിട്ടുണ്ട്.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മണ്ഡല പുനർനിർണയ വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലെ നിലപാടിനോട് തങ്ങൾ പൂർണമായും യോജിക്കുന്നതായി റാവത്ത് പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനോടുള്ള സർക്കാരിന്റെ നിലപാടിനെയും റാവത്ത് ചോദ്യം ചെയ്തു. സമരം ചെയ്യുന്നവരുടെ ആരോഗ്യം മോശമാകുന്ന വിവരങ്ങൾ പ്രധാനമന്ത്രിയിലേക്കും ആഭ്യന്തര മന്ത്രിയിലേക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിലേക്കും എത്തുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സോനം വാങ്ചുകിന് വേണ്ടി നിലകൊള്ളാൻ മോദി മന്ത്രിസഭയിലെ ആർക്കെങ്കിലും ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story