Quantcast

ഭൂമി തട്ടിപ്പ് കേസ്; സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയിൽ

മുംബൈയിലെ വസതിയിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-07-31 12:03:53.0

Published:

31 July 2022 5:22 PM IST

ഭൂമി തട്ടിപ്പ് കേസ്; സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയിൽ
X

മുംബൈ: ഭൂമി തട്ടിപ്പ് കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വസതിയിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

രണ്ട് തവണ സമൻസ് ലഭിച്ചിട്ടും സഞ്ജയ് റാവത്ത് ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. ബി.ജെ.പിയെ തീവ്രമായി വിമർശിക്കുന്ന റാവത്തിനെതിരെ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ അധികാരത്തിലെത്തിയതോടെയാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്.

എന്നാൽ പോരാട്ടം തുടരുമെന്നും തനിക്കെതിരെ കള്ളക്കേസും വ്യാജ തെളിവുകളുമാണുള്ളതെന്നുമാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. മരിക്കേണ്ടി വന്നാലും കേന്ദ്രസർക്കാറിന് കീഴടങ്ങില്ലെന്നും വീട്ടിൽ ഇഡി പരിശോധന നടക്കുന്ന സാഹചര്യത്തിൽ റാവത്ത് ട്വിറ്ററിൽ കുറിച്ചിരുന്നു.

TAGS :

Next Story