Quantcast

നടുറോഡിൽ സ്‌കൂൾ ബസിന് തീപിടിച്ചു; മൂന്ന് കാറുകളിലേക്കും തീ പടർന്നു- വീഡിയോ

സംഭവസമയം 21 കുട്ടികൾ ബസിനകത്തുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    21 July 2022 11:07 AM GMT

നടുറോഡിൽ സ്‌കൂൾ ബസിന് തീപിടിച്ചു; മൂന്ന് കാറുകളിലേക്കും തീ പടർന്നു- വീഡിയോ
X

ഡല്‍ഹി: നടുറോഡില്‍ സ്കൂള്‍ ബസിന് തീപിച്ച് അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലേക്കും തീപടര്‍ന്നു. ഡല്‍ഹി രോഹിണിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബാല്‍ ഭാരതി പബ്ലിക് സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയം 21 കുട്ടികള്‍ ബസിനകത്തുണ്ടായിരുന്നു. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഹിണി സെക്ടര്‍ ഏഴില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സ്കൂള്‍ ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

TAGS :

Next Story