Quantcast

കശ്മീരില്‍ അധ്യാപികയെ ഭീകരര്‍ വെടിവെച്ചുകൊന്നു

ഭീകരരെ ഉടന്‍ പിടികൂടുമെന്ന് ജമ്മു കശ്മീര്‍ പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-05-31 06:05:00.0

Published:

31 May 2022 5:58 AM GMT

കശ്മീരില്‍ അധ്യാപികയെ ഭീകരര്‍ വെടിവെച്ചുകൊന്നു
X

കുല്‍ഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ ഭീകരര്‍ വെടിവെച്ചുകൊന്നു. രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം സ്വദേശിയാണ്.

വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭീകരരെ ഉടന്‍ പിടികൂടുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. കുൽഗാമിലെ ഗോപാൽപോര മേഖലയിലെ ഹൈസ്‌കൂളിലാണ് സംഭവം. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ഇന്ന് പുലർച്ചെ പുൽവാമയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സുരക്ഷാസേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് പുൽവാമ ജില്ലയിലെ രാജ്പോരയിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾക്ക് സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

Summary- school teacher shot dead by terrorists in Kulgam district

TAGS :

Next Story