Quantcast

സ്‌കൂട്ടിക്ക് വില 1 ലക്ഷം; 14 ലക്ഷം രൂപ മുടക്കി വിഐപി നമ്പര്‍ ലേലത്തിലൂടെ സ്വന്തമാക്കി യുവാവ്

13.5 ലക്ഷം രൂപ വരെ ലേലം വിളിച്ചയാളെ പിന്തള്ളിയാണ് സഞ്ജീവ് നമ്പര്‍ നേടിയെടുത്തത്

MediaOne Logo

Web Desk

  • Published:

    20 Jun 2025 3:22 PM IST

സ്‌കൂട്ടിക്ക് വില 1 ലക്ഷം; 14 ലക്ഷം രൂപ മുടക്കി വിഐപി നമ്പര്‍ ലേലത്തിലൂടെ സ്വന്തമാക്കി യുവാവ്
X

ഷിംല: ഒരു ലക്ഷം രൂപയുള്ള സ്‌കൂട്ടിക്ക് 14 ലക്ഷം രൂപ മുടക്കി വിഐപി നമ്പര്‍ സ്വന്തമാക്കി യുവാവ്. ഹമീര്‍പൂര്‍ സ്വദേശിയായ സഞ്ജീവ് കുമാറാണ് 14 ലക്ഷം രൂപ മുടക്കി ഹിമാചല്‍പ്രദേശ് ഗതാഗതവകുപ്പ് നടത്തിയ ലേലത്തിലൂടെ ഇഷ്ടവാഹന നമ്പര്‍ സ്വന്തമാക്കിയത്. HP21C-0001 എന്ന ഫാന്‍സി നമ്പറാണ് ലേലത്തിലൂടെ സഞ്ജീവ് സ്വന്തമാക്കിയത്.

ഓണ്‍ലേലത്തില്‍ രണ്ടുപേര്‍ മാത്രമാണ് പങ്കെടുത്തത്. സോളന്‍ ജില്ലയിലെ ബാഡ്ഡിയില്‍ നിന്നുള്ള ലേലക്കാരന്‍ 13.5 ലക്ഷം രൂപ വരെ ലേലം വിളിച്ചിരുന്നു. അദ്ദേഹത്തെ പിന്തള്ളിയാണ് സഞ്ജീവ് പതിനാല് ലക്ഷം രൂപ മുടക്കി വാഹന നമ്പര്‍ സ്വന്തമാക്കിയത്. മുഴുവന്‍ തുകയും സംസ്ഥാന ഗജനാവിലേക്കാണ് നിക്ഷേപിച്ചത്.

പ്രത്യേകതകളുള്ള വിഐപി നമ്പറുകള്‍ സ്വന്തമാക്കുക എന്നത് തന്റെ പാഷനാണെന്ന് സഞ്ജീവ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ പുതിയ സ്‌കൂട്ടറിനാണ് 14 ലക്ഷം രൂപ അദ്ദേഹം മുടക്കിയത്.

''ആഗ്രഹത്തിനും പാഷന്റെയും കാര്യത്തില്‍ വില നോക്കാന്‍ പാടില്ല. അസാധാരണമായ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഒരിക്കലും അതിന്റെ വില നോക്കാന്‍ പാടില്ല,'' സഞ്ജീവ് കുമാര്‍ പറഞ്ഞു.

ഇരുക്ര വാഹനങ്ങളുടെ വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുക ചെലവാക്കിയ ലേലമാണിത്. അതിനാല്‍ തന്നെ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിയിച്ചിരിക്കുന്നത്.

TAGS :

Next Story