Quantcast

മയക്കുമരുന്ന് കടത്ത്; പാക് അതിർത്തിയിൽ നിന്ന് വന്ന ഡ്രോൺ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തി

523 ഗ്രാം ഹെറോയിനാണ് ചൈനീസ് നിർമിത ഡ്രോണിൽ ഉണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-12-31 04:49:28.0

Published:

31 Dec 2023 3:50 AM GMT

മയക്കുമരുന്ന് കടത്ത്; പാക് അതിർത്തിയിൽ നിന്ന് വന്ന ഡ്രോൺ സുരക്ഷാസേന വെടിവെച്ച് വീഴ്ത്തി
X

ന്യൂഡല്‍ഹി: മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച ചൈനീസ് നിർമിത ഡ്രോൺ ഇന്ത്യൻ സുരക്ഷാ സേന വെടിവെച്ച് വീഴ്ത്തി.പാക് അതിർത്തിയിൽ നിന്ന് വന്ന ഡ്രോൺ പഞ്ചാബ് അതിർത്തിയിൽ നിന്നാണ് വെടിവെച്ച് വീഴ്ത്തിയത്. 523 ഗ്രാം ഹെറോയിനാണ് ഡ്രോണിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയാണ് ഡ്രോണ്‍ സുരക്ഷാസേന കണ്ടെത്തിയത്. ടാർൻ തരൻ ഗ്രാമത്തിലെ മാരി കാംബോക്കെ എന്ന സ്ഥലത്തെ കൃഷിയിടത്തിലാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്.

ഈ മാസം പാകിസ്താനിൽ നിന്ന് പഞ്ചാബ് അതിർത്തി വഴി മയക്കുമരുന്ന് കടത്ത് വ്യാപകമായി നടന്നിരുന്നു. ശൈത്യകാലമായതിനാൽ രാത്രിയാണ് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നത്.


TAGS :

Next Story