Quantcast

'ഉദയനിധിയുടെ തല വെട്ടുന്നവർക്ക് 10 കോടിയല്ല, അതിലും കൂടുതൽ തരും'; വീണ്ടും പരമഹംസ ആചാര്യ

സനാതന ധർമത്തിനെതിരെ സംസാരിച്ച ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ നൽകുമെന്ന് കഴിഞ്ഞ ദിവസം അയോധ്യയിലെ സന്യാസിയായ പരമഹംസ ആചാര്യ പ്രഖ്യാപിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    5 Sep 2023 11:03 AM GMT

Seer vs Udhayanidhi Stalin on Sanatana row: I will increase bounty
X

ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

''ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കിൽ പാരിതോഷികം വർധിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ സനാതന ധർമത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല''-പരമഹംസ ആചാര്യ പറഞ്ഞു.

രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമമാണ്. തന്റെ പ്രസ്താവനയിൽ ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ഉദയനിധിക്കെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ച് ഡി.എം.കെ പ്രവർത്തകർ വെല്ലൂരിൽ പരമഹംസ ആചാര്യയുടെ കോലം കത്തിച്ചു.

അതേസമയം പരമഹംസ ആചാര്യയുടെ വെല്ലുവിളിക്ക് പരിഹാസത്തോടെയായിരുന്നു ഉദയനിധിയുടെ പ്രതികരണം. ''സനാതന ധർമത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടാൻ 10 കോടി രൂപ തരാമെന്നാണ് ഉത്തർപ്രദേശിലെ പരമഹംസ ആചാര്യൻ പ്രഖ്യാപിച്ചിട്ടുണ്ട്. തല വെട്ടാൻ 10 കോടിയൊന്നും വേണ്ട. 10 രൂപയുടെ ചീപ്പ് തന്നാൽ ഞാൻ തന്നെ മുടി ചീകും. ഒരു സന്യാസിയുടെ കയ്യിൽ എങ്ങനെ 10 കോടി വരും. നിങ്ങൾ യഥാർഥ സന്യാസിയാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് എനിക്ക് സംശയമുണ്ട്''-ഉദയനിധി പറഞ്ഞു.

TAGS :

Next Story