ത്രിപുരയിൽ ബിജെപിക്ക് തിരിച്ചടി; നിയമസഭാ സമ്മേളനത്തിന്റെ ആദ്യം ദിനം തന്നെ എംഎൽഎ പാർട്ടി വിട്ടു

കഴിഞ്ഞ നാലര വർഷത്തിനിടെ ത്രിപുരയിൽ ബിജെപി വിടുന്ന നാലാമത്തെ എംഎൽഎയാണ് ബർബ മോഹൻ.

MediaOne Logo

Web Desk

  • Updated:

    2022-09-23 12:15:29.0

Published:

23 Sep 2022 12:15 PM GMT

ത്രിപുരയിൽ ബിജെപിക്ക് തിരിച്ചടി; നിയമസഭാ സമ്മേളനത്തിന്റെ ആദ്യം ദിനം തന്നെ എംഎൽഎ പാർട്ടി വിട്ടു
X

അഗർത്തല: ത്രിപുരയിൽ ഭരണകക്ഷിയായ ബിജെപിയിൽനിന്ന് ഒരു എംഎൽഎ കൂടി പാർട്ടി വിട്ടു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് എംഎൽഎ ആയ ബർബ മോഹൻ ആണ് പാർട്ടി വിട്ടത്. കഴിഞ്ഞ നാലര വർഷത്തിനിടെ പാർട്ടിവിടുന്ന നാലാമത്തെ എംഎൽഎയാണ് ബർബ മോഹൻ. കാർബൂക്ക് അസംബ്ലി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് അദ്ദേഹം.

ത്രിപുരയിലെ പ്രാദേശിക പാർട്ടിയായ ടിപ്ര മോതാ പാർട്ടി നേതാവ് പ്രദ്യോത് കിഷോർ മാണിക്യ ദെബ്ബർമക്കൊപ്പമാണ് ബർബ മോഹൻ രാജിക്കത്ത് നൽകാനെത്തിയത്. എന്തുകൊണ്ടാണ് പാർട്ടി വിടുന്നത് എന്നത് സംബന്ധിച്ച് പ്രതികരിക്കാൻ മോഹൻ തയ്യാറായില്ല. അദ്ദേഹം ഇനി തങ്ങളുടെ പാർട്ടിക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് ടിപ്ര നേതാവ് ദെബ്ബർമ പറഞ്ഞു.

നേരത്തെ ബിജെപി എംഎൽഎ ആയിരുന്ന ആസിഷ് ദാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. അദ്ദേഹം പിന്നീട് തൃണമൂൽ കോൺഗ്രസിൽനിന്നും രാജിവെച്ചു. അതേസമയം സുദീപ് റോയ് ബർമനും ആസിഷ് കുമാർ സാഹയും കോൺഗ്രസിലേക്കാണ് കൂടുമാറിയത്.

TAGS :

Next Story