Quantcast

അച്ഛന് കരൾ പകുത്തുനൽകാൻ അനുവാദം തേടി പതിനേഴുകാരൻ സുപ്രിംകോടതിയിൽ

പതിനേഴുകാരന്റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസ്സമാകാൻ സാധ്യതയുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-09-09 09:44:51.0

Published:

9 Sep 2022 7:42 AM GMT

അച്ഛന് കരൾ പകുത്തുനൽകാൻ അനുവാദം തേടി പതിനേഴുകാരൻ സുപ്രിംകോടതിയിൽ
X

ന്യൂഡൽഹി: അച്ഛന് കരൾ പകുത്തുനൽകാൻ അനുവാദം തേടി പതിനേഴുകാരൻ സുപ്രിംകോടതിയെ സമീപിച്ചു. ഉത്തർപ്രദേശുകാരനാണ് ഗുരുതര രോഗം ബാധിച്ച അച്ഛന് കരൾ പകുത്തുനൽകാൻ അനുവാദം തേടിയത്. വിഷയത്തിൽ കോടതി യു.പി സർക്കാറിന് നോട്ടീസയച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും, അന്ന് കോടതിയിൽ ഹാജരാകാൻ ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

പതിനേഴുകാരന്റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസ്സമാകാൻ സാധ്യതയുണ്ട്. പിതാവ് ഗുരുതരാവസ്ഥയിലായതിനാൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സ്വന്തം പിതാവിന്റെ ജീവൻ പിടിച്ചുനിർത്താനുള്ള മാർഗം തേടി പതിനേഴുകാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

TAGS :

Next Story