Quantcast

എന്തിനായിരുന്നു ഇതൊക്കെ? രാജ് കുന്ദ്രയോട് ക്ഷോഭിച്ച് ശിൽപ്പ ഷെട്ടി

കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്നും തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ശിൽപ്പ ഷെട്ടി പറഞ്ഞതായി പൊലീസ്

MediaOne Logo

Web Desk

  • Updated:

    2021-07-27 15:48:16.0

Published:

27 July 2021 2:57 PM GMT

എന്തിനായിരുന്നു ഇതൊക്കെ? രാജ് കുന്ദ്രയോട് ക്ഷോഭിച്ച്  ശിൽപ്പ ഷെട്ടി
X

നീലചിത്ര നിർമാണകേസിൽ അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്രയോട് ക്ഷോഭിച്ച് സിനിമാ താരം ശിൽപ്പ ഷെട്ടി. പൊലീസ് റെയ്ഡിനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ശിൽപ്പ ഷെട്ടിയുടെ പ്രതികരണം.

''നമ്മുക്കെല്ലാമുണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ' ? എന്ന് ചോദിച്ചായിരുന്നു താരം രാജ് കുന്ദ്രയോട് ക്ഷോഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ചയായിരുന്നു രാജ് കുന്ദ്രയെ റെയ്ഡിനായി വീട്ടിലെത്തിച്ചത്. കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്നും, ഈ സംഭവം കാരണം നിരവധി സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ശിൽപ്പ ഷെട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

നീലചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതിനാണ് കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ് കുന്ദ്രയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ശിൽപ്പ ഷെട്ടിയുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടു പ്രാവശ്യം ശിൽപ്പ ഷെട്ടിയെ വീട്ടിലും പൊലീസ് സ്റ്റേഷനിലും വച്ച് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. യാതൊരു തരത്തിലുള്ള ഇലക്ട്രോണിക്, സാമ്പത്തിക തെളിവുകൾ ശിൽപ്പ ഷെട്ടിക്കെതിരേ ലഭിച്ചിട്ടില്ല. ഒരു സാക്ഷിമൊഴി പോലും ശിൽപ്പ ഷെട്ടിക്കെതിരായില്ലെന്നും പൊലീസ്് വ്യക്തമാക്കി.

കേസ് അന്വേഷണവുമായി രാജ് കുന്ദ്ര സഹകരിക്കില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം രാജ് കുന്ദ്രയുടെ ജോലിക്കാർ തന്നെ രാജ് കുന്ദ്രയ്‌ക്കെതിരേ മൊഴി നൽകിയത് രാജ് കുന്ദ്രയ്ക്ക് മുകളിലുള്ള കുരുക്ക് മുറുക്കി. രാജ് കുന്ദ്ര നീലചിത്രങ്ങൾ അപ് ലോഡ് ചെയ്തിരുന്ന ആപ്പ് ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തു.

TAGS :

Next Story