Quantcast

ഉജ്ജയിൻ പള്ളി തകർക്കൽ: മധ്യപ്രദേശിൽ സംഘ്പരിവാർ ഭരണകൂടം നടത്തിവരുന്ന ആദിവാസി- മുസ്‌ലിം ഉന്മൂലന പ്രോജക്ടിന്റെ ഭാഗം- ശിഹാബ് പൂക്കോട്ടൂർ

എസ്‌ഐഒ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    4 Oct 2026 10:25 PM IST

ഉജ്ജയിൻ പള്ളി തകർക്കൽ: മധ്യപ്രദേശിൽ സംഘ്പരിവാർ ഭരണകൂടം നടത്തിവരുന്ന ആദിവാസി- മുസ്‌ലിം ഉന്മൂലന പ്രോജക്ടിന്റെ ഭാഗം- ശിഹാബ് പൂക്കോട്ടൂർ
X

മലപ്പുറം: 2028-ലെ കുംഭമേളയ്ക്ക് സൗകര്യമൊരുക്കാനെന്ന പേരിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ ആറ് നൂറ്റാണ്ടോളം പഴക്കമുള്ള ഷാഹി മസ്ജിദിന്റെ ഭാഗങ്ങൾ ഭരണകൂടം പൊളിച്ചുനീക്കിയതിനെതിരെ എസ്‌ഐഒ സംസ്ഥാന കമ്മിറ്റി മലപ്പുറം ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.

മധ്യപ്രദേശിലെ സംഘപരിവാർ ഭരണകൂടം തുടർന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം- ആദിവാസി ഉന്മൂലന പ്രോജക്ടിന്റെ ഭാഗമാണ് ഷാഹി മസ്ജിദ് തകർക്കലെന്ന് അദ്ദേഹം പറഞ്ഞു. ഷാഹി മസ്ജിദിലെ വിശ്വാസികളുടെ പ്രതിരോധം പോരാട്ടത്തിന്റെ ഉജ്വല മാതൃകയാണെന്നും, ഭരണകൂടം തന്നെ ആക്രമണം അഴിച്ചുവിടുന്ന കാലത്ത് തെരുവ് തന്നെയാണ് പ്രതീക്ഷയെന്നും നിരന്തര പോരാട്ടത്തിൽ തളരാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഷാഹി മസ്ജിദിനുള്ളിൽ പ്രതിരോധം തീർത്ത യുവാക്കളുടെ പോരാട്ടവീര്യത്തിന്റെ തുടർച്ചയായിരുന്നു മലപ്പുറത്തെ ഈ വിദ്യാർത്ഥികളുടെ സമരവീര്യവും എന്നും ശിഹാബ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.

എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ആദിവാസി ഐക്യവേദി സംസ്ഥാന അധ്യക്ഷ ചിത്ര നിലമ്പൂർ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ നവാഫ് പാറക്കടവ്, മിസ്അബ് ഷിബിലി സംസാരിച്ചു.

എസ്‌ഐഒ സംസ്ഥാന നേതാക്കളായ അസ്നഹ് താനൂർ, ശഫാഖ് കക്കോടി, ബിലാൽ ശരീഫ്, നിദാൽ സിറാജ്, ഹാമിദ് ടി.പി, യു.മുബാരിസ്, ഇർഷാദ് പേരാമ്പ്ര, എസ്‌ഐഒ മലപ്പുറം ജില്ലാ നേതാക്കളായ അസ്‌ലം പടിഞ്ഞാറ്റുമുറി, അമീൻ റൻതീസി, ജലാൽ ഒ.കെ, ഫുആദ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story