അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി
രാഷ്ട്രിയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുതെന്നാണ് സി.പി.എം നിലപാട്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സി.പി.എം പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സി.പി.എം നയം. രാഷ്ട്രിയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുതെന്നാണ് പാർട്ടി നിലപാട്. അതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നും യെച്ചൂരി വിശദീകരിച്ചു. മതപരമായ ചടങ്ങിനെ സംസ്ഥാനം സ്പോൺസെർഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനത്തിനു മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്.സുപ്രിംകോടതി ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. ഇവിടെ ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണ്. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഭരണഘടനയിൽ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണം എന്നത് ലംഘിക്കപ്പെടുകയാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ തീരുമാനമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസലിന്റെ ആരോപണത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു. രാമവിരുദ്ധമാണ് യച്ചൂരിയുടെ ഡിഎൻഎ എന്നായിരുന്നു വിഎച്ച്പി ദേശീയ വക്താവിന്റെ ആരോപണം
Adjust Story Font
16

