Quantcast

'സി.എ.എ സ്റ്റേ ചെയ്യണം'; സുപ്രിംകോടതിയിൽ ഹരജിയുമായി സോളിഡാരിറ്റി

സി.എ.എ ചോദ്യംചെയ്ത് 257 ഹരജികൾ സുപ്രിംകോടതിയുടെ മുൻപാകെയുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-03-15 12:15:24.0

Published:

15 March 2024 10:35 AM GMT

Solidarity Youth Movement moves Supreme Court seeking stay on CAA
X

ന്യൂഡൽഹി: സി.എ.എയിൽ സ്റ്റേ ആവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സുപ്രിംകോടതിയെ സമീപിച്ചു. പൗരത്വ ഭേദഗതി നിയമം എത്രയും വേഗം റദ്ദാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരെത്തെയുള്ള ഹരജികൾ തീർപ്പാക്കുന്നതുവരെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്നാണ് സോളിഡാരിറ്റിയുടെ ആവശ്യം. പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് സോളിഡാരിറ്റി ജനറൽ സെക്രട്ടറിയായിരുന്ന ഉമർ എം നേരത്തെ ഹരജി നൽകിയിരുന്നു. ഇതിനുള്ള ഉപഹരജിയായാണ് സോളിഡാരിറ്റി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.

സി.എ.എ ചോദ്യംചെയ്ത് 257 ഹരജികൾ സുപ്രിംകോടതിയുടെ മുൻപാകെയുണ്ട്. ഇവ ചൊവ്വാഴ്ച പരിഗണിക്കുമെന്നാണ് ഇന്നു കോടതി അറിയിച്ചത്. കേസുകളിൽ വിശദമായി വാദംകേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ ഉൾപ്പെടെ സി.എ.എ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കോടതി കൈക്കൊള്ളുന്ന തീരുമാനം നിർണായകമായിരിക്കും.

അതേസമയം, പൗരത്വം നൽകുന്നത് ചോദ്യംചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്നാണു കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Summary: Solidarity Youth Movement moves Supreme Court seeking stay on CAA

TAGS :

Next Story