Quantcast

ജനാധിപത്യത്തെ അട്ടിമറിക്കാൻ സമൂഹമാധ്യമങ്ങളെ ചില രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുന്നു: സോണിയാ ഗാന്ധി

വിദ്വേഷപ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ രാജ്യത്ത് ഒരു നയമില്ലെന്ന് സോണിയ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-03-16 15:41:43.0

Published:

16 March 2022 11:24 AM GMT

ജനാധിപത്യത്തെ അട്ടിമറിക്കാൻ  സമൂഹമാധ്യമങ്ങളെ ചില രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുന്നു: സോണിയാ ഗാന്ധി
X

സമൂഹ്യമാധ്യമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ ഇടപെടുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ചില രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.

ലോക്സഭയിലെ ശൂന്യവേളയിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. വിദ്വേഷപ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ രാജ്യത്ത് ഒരു നയമില്ല. ഭരണകക്ഷിക്ക് അനുകൂലമായ സാഹചര്യം മെനഞ്ഞുണ്ടാക്കാൻ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വാർത്തയെന്ന രീതിയിൽ വിഷലിപ്തമായ പ്രചരണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത് തടയാൻ നിയമസംവിധാനമില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.

മറ്റുരാജ്യങ്ങളിലേത് പോലെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍‌ ഇന്ത്യയില്‍ നിയന്ത്രണങ്ങൾ ഇല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് വ്യാപകമായെന്നും സോണിയ കൂട്ടിച്ചേര്‍‌ത്തു. ഇത് ജനങ്ങൾ വിശ്വിസിക്കുന്നത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story