Quantcast

സോനു സൂദിന്‍റെ സഹോദരി പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

ഏത് പാർട്ടിയുടെ ഭാഗമായാണ് മത്സര രംഗത്തിറങ്ങുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2021-11-14 09:16:27.0

Published:

14 Nov 2021 9:13 AM GMT

സോനു സൂദിന്‍റെ സഹോദരി പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കും
X

ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചണ്ഡീഗഢിൽനിന്ന്​ 170 കിലോമീറ്റർ അകലെയുള്ള മോഗയിൽനിന്നാണ് മാളവിക​ ജനവിധി തേടുകയെന്നാണ് വിവരം. സോനു സൂദ് തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍, ഏത് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മാളവിക മത്സരിക്കുന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

ഈയടുത്താണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയത്. വാക്​സിനേഷൻ അംബാസിഡറായി പ്രഖ്യാപിക്കാൻ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങും സോനുവിനെ ചണ്ഡീഗഢിലേക്ക്​ വിളിപ്പിച്ചിരുന്നു. ഈ സമയത്ത്​ സഹോദരി മാളവികയെ അമരീന്ദറിന്​ പരിചയപ്പെടുത്തി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മാളവിക രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങളും പരന്നത്​.

നേരത്തേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളുമായും സോനു സൂദ്​ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്​കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച പദ്ധതിയിൽ ബ്രാൻഡ്​ അംബാസിഡറായി സോനുവിനെ തെരഞ്ഞെടുത്തതിന്‍റെ ഭാഗമായായിരുന്നു ഇത്. ഇതിനു ശേഷം സോനു എ.എ.പിയിൽ ചേരുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാൽ, ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്​ട്രീയ ചർച്ചകളുണ്ടായിരുന്നില്ലെന്നായിരുന്നു സോനു പിന്നീട്​ പ്രതികരിച്ചത്.

Sonu Sood's sister Malvika to contest Punjab elections, to declare party's name ലെറ്റർ. Sood said at a press conference at his home in Moga

TAGS :

Next Story